സ്മൈല്‍ കേരള’ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കാണ് അപേക്ഷിക്കാവുന്നത്.കൊവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ ‘സ്മൈല്‍ കേരള’. സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ […]Read More
Tags :news
കേരള സംസ്ഥാന സിനിമാ ഓപ്പറ്റേർ പരീക്ഷാ ബോർഡ് 2022 ൽ നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ ഡിസംബർ 27, 28, 29 എന്നീ തീയതികളിൽ രാവിലെ 7.30 മണി മുതൽ 10.30 മണി വരെ തിരുവനന്തപുരം കലാഭവൻ തീയേറ്ററിൽ നടത്തും. യോഗ്യരായ അപേക്ഷകർക്ക് ഹാൾടിക്കറ്റ് അയച്ചിട്ടുണ്ട്. പരീക്ഷ സംബന്ധിച്ച വിവരങ്ങൾ വകുപ്പിന്റെ വെബ്സൈറ്റായ www.celkerala.gov.in ൽ ലഭ്യമാണ്. ഹാൾടിക്കറ്റ് ലഭിക്കാത്തവർ പരീക്ഷാ ദിവസം തിരിച്ചറിയൽ രേഖകളും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷാ സമയത്തിന് ഒരു മണിക്കൂർ […]Read More
ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്കായി പോലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്ക് സൗജന്യ പരിശീലനം ആരംഭിക്കുന്നു. പി.എസ്.സി പോലീസ് കോൺസ്റ്റബിൾ (കാറ്റഗറി നം. 537/2022) പ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ ഒഇസി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/ പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് നിയമാനുസൃതം സ്റ്റൈപന്റ് ലഭിക്കും. […]Read More
കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ചു ചേർത്ത യോഗത്തിൽ അറിയിച്ചു. ആൾക്കൂട്ടമുള്ള ഇടങ്ങളിൽ അകത്തും പുറത്തും മാസ്ക് ധരിക്കുന്നത് തുടരണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ യോഗത്തിനുശേഷം നിർദേശിച്ചു. മുൻകരുതൽ ഡോസ് സ്വീകരിക്കാൻ വൈകരുത്. ഇതുവരെ 27 – 28 ശതമാനം പേർ മാത്രമാണ് മുൻകരുതൽ ഡോസ് സ്വീകരിച്ചത്. മുതിർന്ന പൗരന്മാർ ഇക്കാര്യത്തിൽ […]Read More
ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ ഇടിഞ്ഞു. ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും ചൈനയിലെ കൊവിഡ്-19 കേസുകളുടെ വർദ്ധനവും കാരണം ഏഷ്യൻ വിപണികളിൽ ഭൂരിഭാഗവും ഇടിഞ്ഞു. ആഭ്യന്തര വിപണിയിൽ പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 651.58 പോയിന്റ് അഥവാ 1.05 ശതമാനം താഴ്ന്ന് 61154.61ലും നിഫ്റ്റി 202.70 പോയിന്റ് അഥവാ 1.10 ശതമാനം ഇടിഞ്ഞ് 18217.80ലും എത്തി. വിപണിയിൽ ഇന്ന് ഏകദേശം 1172 ഓഹരികൾ മുന്നേറി, 1776 ഓഹരികൾ ഇടിഞ്ഞു, 116 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. സെൻസെക്സിൽ […]Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-344 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള […]Read More
പ്രോട്ടീനിന്റെ ഏറ്റവും മികച്ച ശ്രോതസ്സാണ് മുട്ട എന്നകാര്യത്തില്‍ സംശയമില്ല. ദിവസവും രണ്ട് മുട്ട കഴിച്ചാല്‍ പോലും ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ദ്ധിക്കുകയും ശരീരഭാരം കുറയാന്‍ സഹായിക്കുകയും ചെയ്യും. മുട്ട ശരിയായി വേവിച്ചില്ലെങ്കില്‍ ഈ അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഒരു ദിവസം ശരീരത്തിന് വേണ്ടത് 186 മില്ലീഗ്രാം കൊളസ്‌ട്രോളാണ്. ഒരു മുട്ടയില്‍ തന്നെ ഇതിന്റെ പകുതിയിലേറെ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ മുട്ട കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കൂടാനും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കാനും കാരണമാകും. മുട്ടയുടെ മഞ്ഞ […]Read More
കറുത്തപാടുകള്‍, മുഖക്കുരു എന്നിവ അകറ്റാനും ചര്‍മ്മം മൃദുലവും സുന്ദരവുമാകാനും മുഖം തിളങ്ങാനും തേന്‍ വളരെ നല്ലതാണ്. തേന്‍ കൊണ്ടുള്ള ചില ഫേസ് പാക്കുകള്‍ പരീക്ഷിക്കാവുന്നതാണ്. രണ്ട് ടീസ്പൂണ്‍ തേന്‍, നാല് ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി ഏകദേശം 15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ഒരു ടീസ്പൂണ്‍ തേനിലേയ്ക്ക് ഒരു ടീസ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്തും […]Read More
പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ കണ്ടിജന്റ് വര്‍ക്കേഴ്സിനെ നിയമിക്കുന്നു. ഡെങ്കിപനി/ ചിക്കുന്‍ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായാണ് നിയമനം. 90 ദിവസത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 24 ശനിയാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒരു മണിവരെ പൂന്തുറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ വച്ച് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. അപേക്ഷകര്‍ ഏഴാം ക്ളാസ് പാസായിരിക്കണം. എന്നാല്‍ ബിരുദം നേടിയിരിക്കുവാന്‍ പാടില്ല. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. […]Read More
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മഹിളാമന്ദിരത്തിലേക്ക് ആഴ്ചയിൽ രണ്ട് ദിവസം എന്ന തോതിൽ പ്രതിമാസം 8 സെഷനുകളിലായി 12000 രൂപയ്ക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയോഗിക്കുന്നു. എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർസിഐ രജിസ്ട്രേഷൻ എന്നീ യോഗ്യത ഉളളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം സൂപണ്ട്, മഹിളാമന്ദിരം, രാമവർമ്മപുരം പി.ഒ, തൃശൂർ, 680631 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : […]Read More