അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് ബി.ജെ.പി രാജസ്ഥാനിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. സംഗനേറിൽ നിന്നുള്ള എം.എൽ.എയായ ഭജൻലാൽ ശർമയാണ് രാജസ്ഥാനിലെ മുഖ്യമന്ത്രി. ആദ്യമായാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. വൈകീട്ട് നാലുമണിക്ക് നടന്ന ബി.ജെ.പി നിയമസഭാ കക്ഷിയോഗത്തിലായിരുന്നു മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും പുതുമുഖങ്ങൾക്കാണ് ബി.ജെ.പി അവസരം നൽകിയത്. അത് രാജസ്ഥാനിലും തുടരുകയായിരുന്നു.Read More
Tags :news
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 20 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5675 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 45,400 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 15 രൂപ കുറഞ്ഞ് 4700 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ നാലിന് സ്വര്‍ണവില 47,080 രൂപയിലേക്ക് കുതിച്ചിരുന്നു. പിന്നീട് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഒരാഴ്ചക്കിടെ ഏകദേശം 1500 രൂപയാണ് കുറഞ്ഞത്.Read More
അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളം ഇന്ന് വിട നൽകും. രാവിലെ 11 മണിക്ക് കോട്ടയം വാഴൂർ കാനത്തെ തറവാട്ട് വളപ്പിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് കാനത്തിന്റെ മൃതശരീരവുമായി പുറപ്പെട്ട വിലാപയാത്ര ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കാനത്തെ വീട്ടിൽ എത്തിയത്. പുലര്‍ച്ചെ ഒന്നിന് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്.തിരുവനന്തപുരം മുതല്‍ കോട്ടയം വരെ 12 മണിക്കൂര്‍ നീണ്ട വിലാപ യാത്രക്കൊടുവിലാണ് കാനത്തിന്‍റെ മൃതദേഹം […]Read More
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടർന്ന് മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്ക ഹൃദയത്തെ തുടർന്നാണ് അന്ത്യം. കോട്ടയം വാഴൂർ സ്വദേശിയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി ചുമതലയിൽ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നൽകിയിരിക്കുകയാണ് അന്ത്യം. 2015 മുതൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്.Read More
തുടർച്ചയായ ഉയർച്ചയ്ക്ക് ശേഷം സ്വർണവില കുത്തനെ ഇടിഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 100 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5785 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 46,280 രൂപയുമായി. ഇന്നലെ സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് വില 5885 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് 47,080 രൂപയും.Read More
ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്. പുലർച്ചെ 4.30-ന് അഷ്ടമി ദർശനം ആംരഭിച്ചു. രാത്രി 11-നാണ് ഉദയനാപുരത്തപ്പന്റെ വരവ്, ദേവീദേവന്മാർ ഒന്നിച്ച് എഴുന്നള്ളുന്ന അഷ്ടമി വിളക്ക്. ബുധനാഴ്ച പുലർച്ചെ രണ്ടിന് വർണാഭമായ അഷ്ടമിവിളക്ക് നടക്കും. 3:30-നും 4:30-നും ഇടയിൽ ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് നടക്കും. അഷ്ടമി ദിനം പുലർച്ചെ വിശേഷാൽ പൂജകൾക്ക് ശേഷം നട തുറക്കുമ്പോഴുള്ള ദർശനമാണ് അഷ്ടമി ദർശനം. ഉച്ചയ്‌ക്ക് 12 മണി വരെയാണ് ദർശനം. അഷ്ടമിദർശനത്തിന് പടിഞ്ഞാറേ നട ഒഴികെ മൂന്ന് നടകളിലും കൂടി അകത്തേക്കും പുറത്തേക്കും […]Read More
റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥൻ ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു. 73 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ കെവി തോമസിനെതിരെ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പ്രതിഭാ പാട്ടീൽ രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്തത് മുതൽ, അവരുടെ സെക്രട്ടറിയായിരുന്നു. കൊല്ലം ക്ലാപ്പന സ്വദേശിയായ ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ഏറെക്കാലമായി കൊച്ചി കലൂരിലായിരുന്നു താമസം. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിൽ നഗര വികസന […]Read More
ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ദിനം. അറുപത്തിയേഴാം കേരളപ്പിറവി ദിനമാണ് മലയാളികള്‍ ഇന്ന് ആഘോഷിക്കാന്‍ പോകുന്നത്. അതായത് ഐക്യ കേരളം രൂപം കൊണ്ടിട്ട് അറുപത്തിയേഴ് വർഷങ്ങള്‍ പിന്നിടുന്നു. സർക്കാർ തലത്തിലും അല്ലാതെയുമായി വിപുലമായ രീതിയില്‍ ഇത്തവണയും കേരളപ്പിറവി ആഘോഷിക്കുന്നുണ്ട്. സർക്കാർ നടത്തുന്ന കേരളീയം പരിപാടിയാണ് ഇത്തവണത്തെ മുഖ്യ ആകർഷണീയത. 1947-ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 – ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനർസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും […]Read More
യുനസ്ക്കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കി കോഴിക്കോട്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു നഗരത്തിന് ഈ പദവി ലഭിക്കുന്നത്. സാഹിത്യ പൈതൃകം, വായനശാലകള്‍, പ്രസാധകര്‍, സാഹിത്യോത്സവങ്ങള്‍ എന്നിവ പരിഗണിച്ചാണ് കോഴിക്കോടിനെ തിരഞ്ഞെടുത്തത്. ഒന്നര വര്‍ഷമായി കിലയുടെ സഹായത്തോടെ കോര്‍പ്പറേഷന്‍ നടത്തിയ ശ്രമങ്ങളാണ് ഇതോടെ ഫലം കണ്ടത്. ലോക സാഹിത്യത്തെ അടുത്തറിയാനും മലയാള സാഹിത്യം ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ എത്തിക്കാനും പുതിയ പദവി വഴിയൊരുക്കും. യുനസ്ക്കോ തിരഞ്ഞെടുത്ത 55 സര്‍ഗാത്മക നഗരങ്ങളില്‍ സംഗീത നഗരമായി മധ്യപ്രദേശിലെ ഗ്വാളിയോറും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.Read More
സ്വർണ വിലയിൽ വീണ്ടും വർധന. പവന് 120 രൂപ വർധിച്ച് 45,440 ആയി. ഗ്രാം വിലയിൽ 15 രൂപയുടെ വർധന. ഒരു ഗ്രാം സ്വർണത്തിന്റെ വില 5680 രൂപ. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സ്വർണ വില വർധന രേഖപ്പെടുത്തിയിരുന്നു. 24 കാരറ്റ് സ്വർണത്തിലും ഇന്നും സമാനമായ നിരക്കിലുള്ള വർധനവ് ഉണ്ടായിട്ടുണ്ട്.Read More