സ്കൂൾ വേനലവധിക്കാലത്ത് കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകരാൻ പാഠപുസ്തകത്തിനപ്പുറത്തെ അറിവുകൾ പങ്കുവയ്ക്കുന്ന 25 ഓളം പരമ്പരകൾ കൈറ്റ് വിക്ടേഴ്സ് സംപ്രേഷണം ചെയ്യുന്നു. മനുഷ്യന്റെ ഉത്ഭവവും ചരിത്രവും ചർച്ച ചെയ്യുന്ന ‘മനുഷ്യൻ പരിണാമം ചരിത്രം”, നമ്മുടെ സസ്യവൈവിധ്യത്തെ പരിചയപ്പെടുത്തുന്ന ‘ഇലകൾ പച്ച പൂക്കൾ മഞ്ഞ’, രാജ്യത്തിന്റെ ഭരണഘടനയുടെ ചരിത്രവും മൂല്യങ്ങളും ഉൾപ്പെടുത്തിയ ‘വീ ദ പീപ്പിൾ’, കായിക മത്സരങ്ങളും പരിശീലന രീതികളും ഉൾപ്പെടുത്തിയ ‘കളിയും കാര്യവും’, ഒരു ഉല്പന്നത്തിന്റെ നിർമ്മാണം മുതൽ വിപണനം വരെ പ്രതിപാദിക്കുന്ന ‘എങ്ങനെ എങ്ങന […]Read More
Tags :entertainament
വാർഷിക ബഹ്റൈൻ ഹെറിറ്റേജ് ഫെസ്റ്റിവൽ ഏപ്രിൽ അഞ്ചു മുതൽ ദിയാർ അൽ മുഹറഖിലെ സൂഖ് അൽ ബഹാറയിൽ നടക്കും. ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ എല്ലാ വർഷവും നടക്കുന്ന ഫെസ്റ്റിവൽ ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ് (ബാക്ക) ആണ് സംഘടിപ്പിക്കുന്നത്. സൂഖ് അൽ ബറാഹയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഏപ്രിൽ എട്ടുവരെ നീണ്ടുനിൽക്കും. ഈ ദിവസങ്ങളിൽ രാത്രിയാണ് പ്രവേശനം. ഫെസ്റ്റിവലിന്റെ 29 ാം എഡിഷനാണ് ഈ വർഷം നടക്കുന്നത്. റമദാനുമായി […]Read More
നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഇന്ന് രാവിലെ കൊച്ചിയിലും തുടർന്ന് ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്റ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. കൊച്ചിയിലെ വി പി എസ് ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോഗം മൂർച്ഛിച്ചതോടെ പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായിരുന്നു. മാർച്ച് […]Read More
സൗദി ചലച്ചിത്രോത്സവത്തിന്റെ ഒമ്പതാം പതിപ്പ് കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾചർ (ഇത്റ)യിൽ മേയ് നാലിന് ആരംഭിക്കും. ഇത്തവണ കോമഡി സിനിമകളാണ് പ്രധാന പ്രമേയം. സൗദി സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള ചലച്ചിത്ര കമീഷന്റെ പിന്തുണയോടെയാണ് ചലച്ചിത്രോത്സവം അരങ്ങേറുന്നത്. സൗദിയിൽ സിനിമ വ്യവസായം ആരംഭിച്ചശേഷം ചലച്ചിത്ര കമീഷന്റെ അനുമതിയോടെ അരങ്ങേറുന്ന രണ്ടാമത്തെ ചലച്ചിത്രോത്സവമാണിത്. സൗദിയെ ലോക സിനിമയുടെ കേന്ദ്രമാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് അതിദൂരം സഞ്ചരിച്ച സൗദി സിനിമയുടെ ഗരിമ കൂടി ഒമ്പതാമത് ചലച്ചിത്രോത്സവത്തിൽ പ്രകടമാകും. […]Read More
ഖത്തറിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായ ‘900 പാർക്ക്’ (നയൻ ഹണ്ട്രഡ് പാർക്ക്) റമദാനിൽ സന്ദർശകർക്കായി വീണ്ടും തുറന്നുനൽകും. ഭക്ഷ്യ വിഭവങ്ങളും വിനോദ പരിപാടികളും കളിയിടങ്ങളും കുട്ടികൾക്കുള്ള വിനോദ മേഖലകളും മ്യൂസിക്കും ഡാൻസും ഉൾക്കൊള്ളുന്ന പാർക്ക് റമദാൻ ഒന്നിനുതന്നെ തുറന്നുനൽകുമെന്ന് അധികൃതർ അറിയിച്ചു. ടിക്കറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം ഏർപ്പെടുത്തുന്നത്. 12 വയസ്സിന് മുകളിലുള്ളവർക്ക് 25 റിയാലാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. രാത്രി ഏഴ് മുതൽ പുലർച്ച രണ്ടുവരെയാണ് പ്രവർത്തന സമയം. ആഴ്ചയിൽ എല്ലാ ദിവസവും പാർക്ക് […]Read More
സൗദിയിലെ രാജ്യത്തെ ആദ്യ വിദേശഭാഷാ എഫ്.എം റേഡിയോ നിലയങ്ങൾ ജൂലൈ മുതൽ സംപ്രക്ഷേപണം ആരംഭിക്കും. ജിദ്ദയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ക്ലസ്റ്റർ അറേബ്യയാണ് പുതിയ എഫ്.എം റേഡിയോയുമായി രംഗത്തുവരുന്നത്. കാപിറ്റല് റേഡിയോ നെറ്റ്വർക്ക് എന്ന ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കീഴിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഫിലിപ്പീൻസ് ഭാഷ തഗലോഗ് എന്നീ ഭാഷകളിലാണ് എഫ്.എം റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നതെന്ന് കമ്പനി സാരഥികൾ ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുതിയ എഫ്.എം റേഡിയോ സൗദിയിലെ താമസക്കാർക്കും രാജ്യത്തെ ഉംറ, ഹജ്ജ് തീർഥാടകർക്കും സന്ദർശകർക്കും […]Read More
വധഭീഷണിയെ തുടർന്ന് ബോളിവുഡ് നടൻ സൽമാൻ ഖാന്റെ മുംബൈയിലെ വസതി മുന്നിൽ സുരക്ഷ ശക്തമാക്കി. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയുടെ സംഘത്തിന്റേതെന്ന പേരിൽ ഇമെയിൽ സന്ദേശം ലഭിച്ചതോടെയാണ് സുരക്ഷ ശക്തമാക്കിയത്. സൽമാനെ നേരിൽ കാണണമെന്നും ഇമെയിലിലുണ്ട്. സൽമാൻ വധിക്കുമെന്ന് പ്രഖ്യാപിച്ച ലോറൻസ് ബിഷ്ണോയ് കഴിഞ്ഞ ആഴ്ച ഒരു ചാനലിന് അഭിമുഖം നൽകിയിരുന്നു. പഞ്ചാബ് ജയിലിൽ നിന്ന് ഒരു ചാനൽ അഭിമുഖം നൽകിയത് വലിയ വിവാദവും ആയി. എന്നാൽ അഭിമുഖം ജയിലിൽ നിന്നല്ലെന്നാണ് പഞ്ചാബ് പൊലീസിന്റെ വാദം.Read More
റമദാന്റെ വിശുദ്ധി ചോരാതെ വിനോദ സഞ്ചാരം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഉചിതമായ ഇടമാണ് ദുബൈയിലെ ഖുർആനിക് പാർക്ക്. കുടുംബ സമേതം ഒരുമിച്ച് കൂടാനും നോമ്പുതുറക്കാനും കാഴ്ചകൾ കാണാനും ഇസ്ലാമിനെ കുറിച്ചറിയാനും ഖുർആൻ വചനങ്ങൾ കേൾക്കാനുമുള്ള വേദി കൂടിയാണിത്. സദാസമയം ഖുർആൻ വചനങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിൽ മനസിന് ശാന്തിയേകാനും ആത്മീയ ചിന്തകളിൽ മുഴുകാനും അവസരമൊരുക്കുന്ന ശാന്തസുന്ദരമായ സ്ഥലം. വൈകുന്നേരങ്ങളിൽ കുടുംബ സമേതം ഭക്ഷണവുമായെത്തി നോമ്പുതുറന്ന് മടങ്ങുന്നവരും കുറവല്ല. ഖുർആന്റെ സന്ദേശം ലോകത്തിന് പകർന്ന് നൽകാൻ ആരംഭിച്ച നിരവധി സംരംഭങ്ങളിൽ ഒന്നാണ് […]Read More
കേരള അസോസിയേഷൻ കുവൈറ്റ് 10ാമത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘നോട്ടം- 2023’ വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് രണ്ടു മുതൽ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ അബ്ബാസിയയിലാണ് ഫെസ്റ്റിവൽ. സിനിമ താരം ജയൻ ചേർത്തല മുഖ്യാതിഥിയാകും. മുൻ എം.എൽ.എ സത്യൻ മൊകേരി മേള ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഫിലിം നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ, ഛായാഗ്രാഹകൻ സണ്ണി ജോസഫ്, സിനിമ താരം സജിത മഠത്തിൽ എന്നിവർ ജൂറി അംഗങ്ങളായി ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കും. […]Read More
മിനിയുടെ ലക്ഷ്വറി ഹാച്ച് കൂപ്പർ എസ് ജെസിഡബ്ല്യു സ്വന്തമാക്കി യുവ നടൻ അർജുൻ അശോകൻ. നേരത്തെ ഫോക്സ്വാഗൻ വെർട്യൂസ് അർജുൻ വാങ്ങിയിരുന്നു. പുതിയ വാഹനം വാങ്ങിക്കുന്നതിന്റെ സന്തോഷം അർജുൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ‘സർവ്വശക്തനായ ദൈവത്തോട് എന്നേക്കും നന്ദിയുള്ളവനാണ്. എന്റെ കുടുംബവും അനുഗ്രഹിച്ച ഓരോരുത്തരും. എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എന്നെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തു’, എന്നാണ് അർജുൻ അശോകൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.Read More