Tags :entertainament

Entertainment World

‘സൂപ്പർ മാരിയോ’ ട്രെയിലർ വൈറൽ

വിഡിയോ ഗെയിമുകളിൽ ലോകമെമ്പാടും ജനപ്രീതി നേടിയ ഒന്നാണ് സൂപ്പർ മാരിയോ. പ്രമുഖ വിഡിയോ ഗെയിം കമ്പനിയായ നിൻ്റെൻഡോ പുറത്തിറക്കിയ മാരിയോ ഇപ്പോൽ സിനിമാ രൂപത്തിൽ ഒരുങ്ങുകയാണ്. 2023 ഏപ്രിൽ 27ന് തീയറ്ററുകളിലെത്തുന്ന ദി സൂപ്പർ മാരിയോ ബ്രോസ് എന്ന ചിത്രത്തിൻ്റെ ട്രെയിലർ സമൂഹമാധ്യമങ്ങൾ വൈറലാണ്. തടവിലാക്കപ്പെട്ട രാജകുമാരിയെ രക്ഷിക്കാൻ സഹോദരൻ ലുയിജിയ്ക്കൊപ്പം ഭൂമിക്കടിയിലൂടെ മാരിയോ നടത്തുന്ന യാത്രയാണ് പ്രമുഖ അനിമേഷൻ സ്റ്റുഡിയോ ആയ ഇലുമിനേഷനും നിൻ്റെൻഡോയും സഹകരിച്ച് നിർമിച്ച സിനിമയുടെ ഇതിവൃത്തം.Read More

Entertainment

നാടക് രണ്ടാം സംസ്ഥാന സമ്മേളനത്തിന് നാളെ കൊടിയിറക്കം

കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടനയായ നാടക് സംസ്ഥാന സമ്മേളനം നാളെ തിരുവനന്തപുരത്ത് സമാപിക്കും. വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടക്കുന്ന സമ്മേളനത്തിൽ കേരളത്തിലെ അഞ്ഞൂറോളം നാടക പ്രവർത്തകരോടൊപ്പം ബംഗളൂരുവിൽ നിന്നുള്ള നാടക പ്രവർത്തകരും പ്രതിനിധികളാണ്. സമ്മേളനത്തിന്റെ അവസാന ദിനമായ നാളെ പുതിയ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറിയേയും ഭാരവാഹികളെയും തിരഞ്ഞെടുക്കും. തുടർന്ന് വൈകുന്നേരം 3 മണിക്ക് സംസ്ഥാനത്തെ ആയിരക്കണക്കിന് നാടക പ്രവർത്തകർ അണിനിരക്കുന്ന തിയേറ്റർ മാർച്ച് നടക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന മാർച്ച്‌ വെള്ളയമ്പലം വഴി […]Read More

Entertainment

ജേണലിസത്തിൽ ടോപ്പറായി യുവനടി

ബിരുദാനന്തര ബിരുദം പൂർത്തിയാക്കി നടി മാളവിക നായർ. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നും ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിലാണ് മാളവിക പഠനം പൂർത്തിയാക്കിയത്. വിഷയത്തിൽ ടോപ്പറായാണ് താരം വിജയിച്ചിരിക്കുന്നത്. ഗ്രാജ്വേഷൻ ചടങ്ങിന്റെ ചിത്രങ്ങൾ മാളവിക തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. സുഹൃത്തുകൾക്കും അമ്മയ്ക്ക് ഒപ്പമുള്ളതുമായ ചിത്രങ്ങളും മാളവിക പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് നടിക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്.Read More

Education Entertainment

ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ റിയാലിറ്റി ഷോ

പൊതുവിദ്യാലയങ്ങളിലെ മികവുകള്‍ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സംപ്രേഷണം ഡിസംബര്‍ 16-ന് കൈറ്റ് വിക്ടേഴ്സില്‍ ആരംഭിക്കുന്നു. 110 സ്കൂളുകളില്‍ ഇപ്പോള്‍ വീഡിയോ ഡോക്യുമെന്റേഷന്‍ നടക്കുകയാണ്. ഒന്നരലക്ഷത്തിലധികം കുട്ടികള്‍ ഷൂട്ടിംഗിന്റെ ഭാഗമാകും. ഇത്രയും വിപുലമായ പങ്കാളിത്തമുള്ള റിയാലിറ്റിഷോകള്‍ അപൂര്‍വമാണ്. ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വിപുലമായതുമായ വിദ്യാഭ്യാസ റിയാലിറ്റിഷോ ആയ ഹരിതവിദ്യാലയത്തിന്റെ മൂന്നാം സീസണാണിത്. 2010-11, 2017-18 വര്‍ഷങ്ങളിലെ‍ ഒന്നും രണ്ടും സീസണുകള്‍ അന്താരാഷ്ട്ര തലത്തില്‍ (യുനെസ്കോ, വേള്‍ഡ് ബാങ്ക് ഉള്‍പ്പെടെ) ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഓണ്‍ലൈനില്‍ അപേക്ഷിച്ച 753 സ്കൂളുകളില്‍ […]Read More

Entertainment

നാടക് രണ്ടാം സംസ്ഥാന സമ്മേളനം നാളെ

കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടനയായ നാടകിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിന് നാളെ (25.11.22) തിരുവനന്തപുരത്ത് തുടക്കം. ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് നാളെ (25.11.22) രാവിലെ 11 മണിക്ക് ടാഗോർ തിയേറ്ററിൽ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ മുൻ അധ്യക്ഷ കീർത്തി ജെയിൻ മുഖ്യപ്രഭാഷണം നടത്തും. വഴുതക്കാട് ടാഗോർ തിയേറ്ററിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ കേരളത്തിലെ […]Read More

Entertainment Gulf

പകുതി നിരക്കിൽ സിനിമ കാണാം

ദേശീയ ദിനം പ്രമാണിച്ച്​ ദുബൈയിലെ തീയറ്ററുകളിൽ 51 ശതമാനം നിരക്കിളവ്​ പ്രഖ്യാപിച്ച്​ റീൽ സിനിമാസ്​. ദുബൈ മാൾ, മറീന മാൾ, ജബൽ അലി റിക്രിയേഷൻ ക്ലബ്ബ്​, റോവ്​ ഡൗൺടൗൺ, സ്​പ്രിങ്​സ്​ സൂഖ്​, പൊയന്‍റേ എന്നിവിടങ്ങളിലെ തീയറ്ററുകളിലാണ്​ നിരക്കിളവ്​ ലഭിക്കുക. ഡിസംബർ ഒന്ന്​ മുതൽ മൂന്ന്​ വരെയാണ്​ ഓഫർ. ഈ ദിവസങ്ങളിൽ രാജ്യത്തെ പൊതു-സ്വാകാര്യ മേഖല സ്ഥാപനങ്ങൾക്ക്​ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്​. എത്ര സിനിമ വേണമെങ്കിലും ഈ ഓഫറിൽ കാണാം.Read More

Entertainment

തീയറ്റർ വർക്ക് ഷോപ്പ് തിരുവനന്തപുരത്ത്

അന്യം നിന്നു പോകുന്ന നാടക സംസ്കാരം തിരികെ കൊണ്ടു വരുന്നതിന് വേണ്ടി നടൻ അലൻസിയറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തീയറ്റർ വർക്ക് ഷോപ്പ് ഡിസംബർ 1 മുതൽ 7 വരെ തിരുവനന്തപുരം പുത്തൻതോപ്പ് ഭരത​ഗ്രഹത്തിൽ വെച്ച് നടക്കും. നാടക, സിനിമ മേഖലയിലെ പ്ര​ഗത്ഭരോടൊപ്പം അപ്പൻ, ചതുരം ടീം അം​ഗങ്ങളും വിവിധ ദിവസങ്ങളിൽ ക്ലാസുകൾ എടുക്കും. വർക്ക് ഷോപ്പിന് ശേഷം തിരഞ്ഞെടുക്കുന്നവരെ വച്ചുകൊണ്ടു നാടക സംഘവും രൂപീകരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഈ മാസം 28 ന് മുൻപ് ഈ […]Read More

Events Gulf

ഷാരൂഖ്​ ഖാന്​ സൗദി അറേബ്യയുടെ ബഹുമതി

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്​ സൗദി അറേബ്യയുടെ ബഹുമതി. ചലച്ചിത്രമേഖലക്ക്​ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ്​​ ബോളിവുഡിന്റെ സ്വന്തം കിങ്​ ഖാനെ ചെങ്കടൽ തീരത്ത്​ അരങ്ങേറുന്ന സൗദി ചലച്ചിത്രമേളയിൽ ആദരിക്കാനൊരുങ്ങുന്നത്​. ഡിസംബർ ഒന്ന്​ മുതൽ 10 വരെ ജിദ്ദയിൽ​ രണ്ടാമത്​ റെഡ് സീ ഫിലിം ഫെസ്റ്റിവൽ നടക്കും​​. അസാധാരണ പ്രതിഭയും അന്താരാഷ്‌ട്ര സിനിമയുടെ ഐക്കണുമായ ഷാരൂഖ് ഖാനെ ആദരിക്കുന്നതിൽ സന്തുഷ്ടരാണെന്ന്​ റെഡ് സീ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഫൗണ്ടേഷൻ സി.ഇ.ഒ മുഹമ്മദ് അൽ തുർക്കി പറഞ്ഞു. 61 […]Read More

Gulf Sports

ഖത്തർ ലോകകപ്പ്; മരുഭൂമിയിലെ എട്ട് കളിക്കളങ്ങൾ

എ​ട്ട്​ സ്​​റ്റേ​ഡി​യ​ങ്ങ​ളാ​ണ്​ ഖ​ത്ത​ർ ലോ​ക​ക​പ്പി​നൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​വ​യി​ൽ ഒ​രെ​ണ്ണം മാ​ത്ര​മേ, പ​ഴ​യ​ത് മു​ഖം​മി​നു​ക്കി​യി​ട്ടു​ള്ളൂ. ശേ​ഷി​ച്ച​വ​യി​ൽ ആ​റെ​ണ്ണം തീ​ർ​ത്തും പു​തി​യ​താ​യി മ​രു​ഭൂ​മി​യി​ൽ പൊ​ങ്ങി​യു​യ​ർ​ന്ന​പ്പോ​ൾ, റ​യ്യാ​നി​ലെ അ​ഹ​മ്മ​ദ്​ ബി​ൻ അ​ലി സ്​​റ്റേ​ഡി​യം നി​ല​വി​ലെ ക​ളി​മു​റ്റം പൊ​ളി​ച്ച്​ പു​തു​ക്കി​പ്പ​ണി​യു​ക​യാ​യി​രു​ന്നു. 8 സ്റ്റേഡിയവും വ്യത്യസ്ത രീതിയിലാണ് പണികഴിച്ചിരിക്കുന്നത്. അൽ ബെയ്ത് സ്റ്റേഡിയം:-ദോ​ഹ​യി​ൽ​നി​ന്ന് ഏ​റ്റ​വും അ​ക​ലെ​യു​ള്ള ക​ളി​മു​റ്റ​മാ​ണ്​ അ​ൽ ബെ​യ്ത്​ സ്​​റ്റേ​ഡി​യം. ദൂ​ര​ക്കാ​ഴ്ച​യി​ൽ അ​തി​വി​ശാ​ല​മാ​യ മ​രു​ഭൂ​മി​യി​ൽ വ​ലി​ച്ചു​കെ​ട്ടി​യൊ​രു ടെ​ന്‍റ്​ പോ​ലെ തോ​ന്നി​പ്പി​ക്കു​ന്നു. അ​രി​കി​ലെ​ത്തു​ന്തോ​റും വി​സ്​​മ​യ​മാ​യി​മാ​റു​ന്ന നി​ർ​മാ​ണം.​ ദോ​ഹ​യി​ൽ​നി​ന്ന് 46 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാണ് ഈ ​ക​ളി​മു​റ്റം. 60,000 […]Read More

Events Gulf

ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിക്കാം; ഫാമിലി പാക്ക് നാളെ മുതല്‍

ദുബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗ്ലോബല്‍ വില്ലേജ് കുടുംബത്തോടൊപ്പം സന്ദര്‍ശിക്കാന്‍ മികച്ച അവസരം. ഗ്ലോബല്‍ വില്ലേജിലെ പ്രവേശനത്തിന് ഞായറാഴ്ച (നവംബര്‍ 20) മുതല്‍ ഫാമിലി പാക്ക് ടിക്കറ്റ് ലഭ്യമാകും. 150 ദിര്‍ഹം വിലയുള്ള ഫാമിലി പാക്കില്‍ എട്ടു പ്രവേശന ടിക്കറ്റ്, ഒരു പ്രീമിയം പാര്‍ക്കിങ് വൗച്ചര്‍, ഗ്ലോബല്‍ വില്ലേജിലെ എല്ലാ വിനോദാകര്‍ഷണങ്ങളിലും പ്രവേശനം സാധ്യമാകുന്ന 120 വണ്ടര്‍ പോയിന്റുകളുള്ള വണ്ടര്‍ പാസ് എന്നിവയാണ് ഫാമിലി പാക്കിലൂടെ ലഭ്യമാകുന്നത്. തെരഞ്ഞെടുത്ത സൂം സ്റ്റോറുകളിലാണ് ഫാമിലി പാക്ക് ടിക്കറ്റുകള്‍ ലഭിക്കുക. […]Read More