Tags :entertainament

Entertainment

താമരശ്ശേരി ചുരം തിരുവനന്തപുരത്തേക്ക്

രാജ്യാന്തര ചലച്ചിത്രമേളയിലെ രാത്രിക്കാഴ്ചകൾക്ക് നിറം പകരാൻ ഇന്ന് (തിങ്കൾ) താമരശ്ശേരി ചുരം ബാൻഡ് സംഗീത നിശ അവതരിപ്പിക്കും. അഞ്ജയ് ,ആദർശ് .പ്രജിത് ,ഹുസ്സൈൻ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യൻ സംഗീതം, പോപ്പ്, റോക്ക് എന്നിവ സമന്വയിപ്പിച്ച സംഗീത വിരുന്ന് ഒരുക്കുന്നത്. രാത്രി 8.30 ന് ടാഗോർ തിയേറ്ററിലാണ് പരിപാടി.Read More

Entertainment Events Kerala Transportation

റോക്ക് ബാൻഡിനൊപ്പം ചുവടുവെച്ച് ശശി തരൂർ എം പി

രാജ്യാന്തരമേളയെ ആകെ ഉണർത്തി സോളോ ഫോക്ക് ബാൻഡ്. തമിഴ് – മലയാളം നാടോടിഗാനങ്ങളുടെ റോക്ക് വെർഷൻ ഒരുക്കിയാണ് ടാഗോർ തിയറ്ററിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് കാണികൾക്ക് പുതിയ കാഴ്ചാനുഭവവും ഉണർവും ഒരുക്കിയത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ അതുൽ നറുകരയുടെ സംഗീതത്തിനൊപ്പം ചുവടു വയ്ക്കാൻ ശശി തരൂർ എം പിയും സർപ്രൈസായി സ്റ്റേജിൽ കയറി ഹരം പകർന്നു.Read More

Entertainment

ഐഎഫ്എഫ്കെ ; രണ്ടാം ദിനത്തിൽ മാറ്റ് കൂട്ടാൻ ‘ചെല്ലോ

27-ാമത് ഐഎഫ്എഫ്കെയുടെ ലഹരിയിലാണ് തലസ്ഥാന ന​ഗരി. കഴിഞ്ഞ ദിവസം ആരംഭിച്ച ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ നിരവധി പേരാണ് താലസ്ഥാനത്തെ വിവിധ തിയറ്ററുകളിൽ എത്തിച്ചേരുന്നത്. മികച്ച സിനിമാ അനുഭവമാണ് ഉദ്ഘാടന ദിനം തങ്ങൾക്ക് ലഭിച്ചതെന്നാണ് ഡെലി​ഗേറ്റുകൾ ഒരേസ്വ​രത്തിൽ പറയുന്നത്. ‘ടോറി ആന്‍റ് ലോകിത’യും ‘റിമൈൻസ് ഓഫ് ദി വിന്റു’ മൊക്കെയാണ് സിനിമാസ്വാദകരുടെ ഉദ്ഘാടന ദിനത്തെ പ്രിയ ചിത്രങ്ങൾ. ഐഎഫ്എഫ്കെയുടെ രണ്ടാം ദിനമായ ഇന്ന് മലയാളത്തിൽ നിന്നും മത്സര വിഭാ​ഗത്തിൽ എത്തുന്ന അറിയിപ്പ് ആണ് ഹൈലൈറ്റുകളിൽ ഒന്ന്. കൊവിഡാനന്തര കാലത്ത് […]Read More

Entertainment Kerala

27TH IFFK: ഫോട്ടോപ്രദർശനം ഇന്ന് മുതൽ

മലയാള സിനിമയുടെ നാൾവഴികളുടെ നേർക്കാഴ്ചകളുമായി ശനിയാഴ്ച മുതൽ ടാഗോർ തിയേറ്ററിൽ ഫോട്ടോ പ്രദർശനം നടക്കും .മലയാള സിനിമയിലെ പ്രതിഭകളേയും മുഹൂർത്തങ്ങളേയും ആസ്പദമാക്കി മാങ്ങാട് രത്നാകരൻ ക്യുറേറ്റ് ചെയ്ത പുനലൂർ രാജന്റെ 100 ഫോട്ടോകൾ, അനശ്വരനടൻ സത്യന്റെ ജീവിതത്തിലെ 20 വർഷത്തെ 110 ചിത്രങ്ങൾ എന്നിവയാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .പ്രസിദ്ധ ഫോട്ടോഗ്രാഫർ ആർ.ഗോപാലകൃഷ്ണൻ ശേഖരിച്ച ചിത്രങ്ങളാണ് ‘സത്യൻ സ്മൃതി’യിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .സത്യന്റെ നൂറ്റിപ്പത്താം ജന്മവാർഷികത്തിൽ അതുല്യ നടനുള്ള ശ്രദ്ധാഞ്ജലിയായാണ് അക്കാദമി ചിത്രപ്രദർശനം ഒരുക്കുന്നത്. ഇരുട്ടിന്റെ ആത്മാവ്(1966), ഓളവും തീരവും(1960 […]Read More

Entertainment

27th IFFK: പ്രേക്ഷക പ്രീതി നേടി ‘ടോറി ആൻഡ്

ആഫ്രിക്കയിൽ നിന്നും ബെൽജിയത്തിലേക്കെത്തുന്ന അഭയാർത്ഥികളായ പെൺകുട്ടിയുടെയും സഹോദന്റെയും കഥ പറയുന്ന ടോറി ആൻഡ് ലോകിത രാജ്യാന്തര മേളയുടെ ഉദ്ഘാടന ചിത്രമായി . ടോറിയും ലോകിതയും അഭയാർത്ഥി ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം .ആഫ്രിക്കയിൽ നിന്നും ബെൽജിയത്തിലേക്കുള്ള മനുഷ്യക്കടത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്. കാൻ മേളയിൽ പുരസ്‌കാരം നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് രാജ്യാന്തര മേളയിൽ നടന്നത്.ഇന്നത്തെ ഉദ്ഘാടനചടങ്ങുകൾക്കു ശേഷം നിശാഗന്ധി തിയേറ്ററിൽ പ്രദശിപ്പിച്ച ചിത്രം ഏറെ കൈയ്യടികൾ നേടി.Read More

Entertainment World

മുടി മുറിച്ച് നൽകി മെഹ്നാസിന്റെ സ്വാതന്ത്യ പ്രഖ്യാപനം

ജന്മദേശമായ ഇറാനിലെ ദുസ്വാതന്ത്യത്തിനെതിരെ മുടിമുറിച്ച് നൽകി ഇറാനിയൻ സംവിധായിക മെഹ്നാസ് മുഹമ്മദിയുടെ അവകാശ പ്രഖ്യാപനം. കാൻ ഫിലിം ഫെസ്റ്റിവലിൽ രാജ്യം നിയന്ത്രണമേർപ്പെടുത്തിയപ്പോൾ പ്രതികരിച്ച അതേ മാതൃകയിലാണ് രാജ്യാന്തര മേളയിലെ സ്പിരിറ്റ്‌ ഓഫ് സിനിമാ അവാർഡ് വിജയത്രി പ്രതികരിച്ചത് . പാസ് പോർട്ട് പുതുക്കി ലഭിക്കാത്തതിനാൽ കേരളത്തിലേക്കു യാത്രാ തടസം നേരിട്ട മെഹനാസ് മുടി മുറിച്ചു നല്കിയതിനൊപ്പം തന്റെ കഷ്ടപ്പാടിന്റെ പ്രതീകമാണ് മുടിയിഴകളെന്നും തന്റെ സാന്നിധ്യമായി അവയെ കണക്കണമെന്നും സന്ദേശത്തിൽ അറിയിച്ചു . മെഹ്നാസിന്റെ അഭാവത്തിൽ ഗ്രീക്ക് സംവിധായിക […]Read More

Entertainment

‘ജയ ജയ ജയ ജയ ഹേ’ ഇനി ഒടിടിയിൽ

മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജയ ജയ ജയ ജയ ഹേ ഒടിടിയിൽ എത്തുന്നു. ഡിസംബർ 22 മുതൽ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ്, ആക്ഷേപഹാസ്യത്തിൽ ചാലിച്ച് തയ്യാറാക്കിയ സിനിമയായിരുന്നു ജയ ജയ ജയ ജയ ഹേ. ബേസിൽ ജോസഫും ദർശന രാജേന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളായ രാജേഷ് കുമാറും ജയഭാരതിയുമായി പ്രേക്ഷകരിലേക്കെത്തിയത്. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് […]Read More

Entertainment

രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം

തലസ്ഥാനം ഇന്ന് മുതല്‍ സിനിമാലഹരിയിൽ. 27-ാമത് ഐ.എഫ്.എഫ്.കെയ്ക്ക് ഇന്ന് തുടക്കമാകും. ചലച്ചിത്ര മേള വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ അധ്യക്ഷനാകും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും. ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചു മണിക്ക് പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരി ഉണ്ടായിരിക്കും. […]Read More

Events Gulf

‘ബലദ് ബീസ്റ്റ്’ ഫെസ്റ്റിവൽ

‘ബലദ് ബീസ്റ്റ്’ ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കാൻ ജിദ്ദ ഒരുങ്ങി. ഇനി രണ്ട്​ നാൾ ജിദ്ദ ബലദിലെ ചരിത്ര മേഖല സംഗീത കലാപ്രകടനങ്ങളുടെ മിന്നും കാഴ്​ചകൾക്ക്​ വേദിയാകും. അഞ്ച്​ വ്യത്യസ്ത തിയേറ്ററുകളിലായി 70 ലധികം അന്തർദേശീയ, അറബ് കലാകാരന്മാർ അണിനിരക്കുന്ന സംഗീത പരിപാടി നാളെയും മറ്റന്നാളുമായാണ് നടക്കുക. സൗദി മ്യൂസിക്കൽ എൻറർടൈൻമെൻറ്​ കമ്പനിയായ ‘മിഡിൽ ബീസ്റ്റ്’ ആണ്​ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നായ ജിദ്ദ ‘ബലദിൽ’ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സംഗീത പരിപാടി സംഘടിപ്പിക്കുന്നത്​. […]Read More

Entertainment

സ്ത്രീകളുടെ അവകാശപോരാട്ടങ്ങളുടെ ഡാനിഷ് കാഴ്ചകളുമായി അൺറൂളി

സ്വന്തം ശരീരത്തിന്മേൽ അവകാശം നഷ്ടപ്പെട്ട ഒരു കൂട്ടം സ്ത്രീകളുടെ കഥ പറയുന്ന ഡാനിഷ് ചിത്രം അൺറൂളി രാജ്യാന്തര മേളയിൽ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. 1930 കളിൽ ഡെന്മാർക്കിൽ നിലനിന്നിരുന്ന സ്ത്രീവിരുദ്ധ സമീപനങ്ങളെ സ്വന്തം ജീവിതം കൊണ്ട് ചോദ്യം ചെയ്യുന്ന പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രം രാജ്യത്തെ സ്വാതന്ത്ര്യരാഹിത്യത്തെയാണ് വരച്ചുകാട്ടുന്നത്. മലൗ റെയ്മൺ ആണ് ടൊറന്റോ ഉൾപ്പെടെ വിവിധ മേളകളിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ സംവിധായിക .ഡിസംബർ 13 ന് ന്യൂ തിയേറ്ററിലാണ് ചിത്രത്തിന്റെ ആദ്യ […]Read More