Tags :entertainament

Entertainment Events Viral news

2537 അഷ്റഫുമാർ ഒന്നിച്ചു ; കൈവരിച്ചത് വേൾഡ് റെക്കോർഡ്

ഒരേ പേരുള്ള നിരവധി പേർ ഉണ്ടാകും ചില നാടുകളിൽ. ഇത്തരം ആളുകളുടെ എണ്ണം വർ​ദ്ധിക്കുമ്പോൾ കൗതുകവും കൂടും. അങ്ങനെയൊരു കൗതുക കാഴ്ചയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽ അരങ്ങേറിയത്. ഇവിടെ ഒത്തുകൂടിയത് അഷ്റഫ് മാരാണ്. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള അഷ്റഫുമാാർ. അവരൊന്നിച്ച് നിന്ന് ബീച്ചിൽ അഷ്റഫ് എന്ന് എഴുതുക കൂടി ചെയ്തപ്പോൾ കാഴ്ചക്കാർക്കത് ആവേശമായി. വിവിധ ഭാഗങ്ങളിൽ നിന്ന് കോഴിക്കോട് ബീച്ചിലേക്ക് ഓടിയെത്തിയത് 2537 അഷ്റഫ്മാർ ആണ്. അഷ്റഫ് കൂട്ടായ്മ സംസ്ഥാന സംഗമത്തോടബന്ധിച്ച് നടത്തിയ യൂണിവേഴ്സൽ […]Read More

Events Gulf

ഷാർജ ലൈറ്റ്​ ഫെസ്റ്റിവൽ ബുധനാഴ്ച മുതൽ

ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്‍റെ 12ാം പതിപ്പ് ഫെബ്രുവരി എട്ട്​ മുതൽ ആരംഭിക്കും. ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റിയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 19 വരെ 12 ദിവസങ്ങളിലായി ഷാർജ എമിറേറ്റിന് ചുറ്റുമുള്ള 13 സ്ഥലങ്ങളിലാണ് ലൈറ്റ് ഫെസ്റ്റിവൽ നടക്കുക. ലൈറ്റ് ഷോകൾ, ആർട്ട് ഡിസ്​​േപ്ല, എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും താമസക്കാർക്കും വേണ്ടിയുള്ള വിനോദ ആഘോഷങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിക്കും. ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം ആറ്​ മുതൽ രാത്രി 11 വരെയും വ്യാഴം, […]Read More

Entertainment

‘സീതാ രാമം’ മിനിസ്ക്രീനിലേക്ക്

ദുൽഖർ സൽമാന്റേതായി കഴിഞ്ഞ വർഷം പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘സീതാ രാമം’. റിലീസ് ദിവസം മുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുന്ന ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറി. ദുൽഖർ എന്ന നടനെ പാൻ ഇന്ത്യൻ ലെവലിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ചിത്രം കൂടിയാണ് സീതാ രാമം എന്ന് നിസംശയം പറയാനാകും. ഇപ്പോഴിതാ സീതാ രാമം മിനിസ്ക്രീനിൽ എത്തുന്ന വിവരമാണ് പുറത്തുവരുന്നത്. ഫെബ്രുവരി 12 ഞായറാഴ്ചയാണ് സീതാ രാമത്തിന്റെ മിനിസ്ക്രീനിൽ പ്രീമിയർ. ഞായറാഴ്ച്ച […]Read More

Entertainment Events Kerala

തലസ്ഥാനത്ത് വിസ്മയ കാഴ്ചയൊരുക്കി വ്യോമസേന

ഇന്ത്യൻ വ്യോമസേന സംസ്ഥാന സർക്കാരിന്റെ ഏകോപനത്തോടെ 2023 ഫെബ്രുവരി 5 ഞായറാഴ്ച തിരുവനന്തപുരം ശംഖുമുഖം കടൽത്തീരത്ത് സേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് ടീം അവതരിപ്പിച്ച വ്യോമഭ്യാസ പ്രകടനങ്ങൾ നഗരവാസികൾക്ക് വിസ്മയകാഴ്ച്ചയായി. ഈ വ്യോമാഭ്യാസ പ്രകടനത്തിൽ ഹോക്ക് വിഭാഗത്തിൽപ്പെട്ട ഒമ്പത് വിമാനങ്ങൾ വിവിധ ഫോർമേഷനുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തി. വ്യോമഭ്യാസ പ്രകടനത്തിൽ പങ്കെടുത്ത സൂര്യകിരൺ ടീമിനെ മന്ത്രി വി.ശിവൻകുട്ടി ഉപകാരം നൽകി ആദരിച്ചു. വ്യോമസേന, കരസേന, തീരസംരക്ഷണസേന എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ, സംസ്ഥാന ഉദ്യോഗസ്ഥർ തിരുവനന്തപുരം മേയർ തുടങ്ങിയവർ ചടങ്ങിൽ […]Read More

Crime Entertainment

നടൻ ബാബുരാജ് അറസ്റ്റിൽ

വഞ്ചനക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. അടിമാലി പൊലീസാണ് ബാബു രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ബാബു രാജ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയെന്നാണ് ബാബു രാജിനെതിരെയുള്ള കേസ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധനകൾ നടത്തി ബാബുരാജിനെ കോടതിയിൽ എത്തിച്ചു.Read More

Entertainment

സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെ മകനും വിഷ്വല്‍ എഫക്റ്റ്സ് സൂപ്പര്‍വൈസറുമായ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി. സിദ്ധാര്‍ഥിന്‍റെ അതേ കര്‍മ്മ മേഖലയില്‍ നിന്നുള്ള അമേരിക്കന്‍ സ്വദേശി മെര്‍ലിന്‍ ആണ് വധു. ചെന്നൈയിലെ പുതിയ ഫ്‌ളാറ്റില്‍ തീര്‍ത്തും സ്വകാര്യമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍ മാത്രമാണ് പങ്കെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ആയിരുന്നു വിവാഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്‍റെ വിഷ്വല്‍ എഫക്റ്റ്സ് […]Read More

Entertainment

കൂപ്പുകുത്തി മോഹൻലാലിസം

പുതുവര്‍ഷത്തില്‍ എലോണ്‍ എന്ന ചിത്രവുമായെത്തിയ മോഹന്‍ലാലിന് തിരിച്ചടി. ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ബോക്‌സ്ഓഫീസില്‍ ഒരനക്കവും ഉണ്ടാക്കിയില്ല. ചിത്രം പുറത്തിറങ്ങി രണ്ടാം ദിവസം ചിത്രത്തിന് ആകെ നേടാനായത് 53 ലക്ഷം രൂപ മാത്രമാണെന്ന് കളക്ഷന്‍ ട്രാക്ക് ചെയ്യുന്ന ട്വിറ്റര്‍ ഫോറംസ് പറയുന്നു. പ്രിന്റും പരസ്യവും ഉള്‍പ്പെടെ 2.5 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. ഇന്നത്തെ കളക്ഷനോടെ ചിത്രത്തിന്റെ കളക്ഷന്‍ ഒരു കോടി രൂപ കടന്നെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാണ തുക തിരികെ പിടിക്കാന്‍ ചിത്രത്തിനാവുമോയെന്ന് […]Read More

Entertainment

വിമാനത്താവളത്തിൽ മള്‍ട്ടിപ്ലക്സുകള്‍ ആരംഭിച്ച് പിവിആർ

തമിഴ്‌നാട്ടിലെ ചെന്നൈ വിമാനത്താവളത്തിൽ മള്‍ട്ടിപ്ലക്സുകള്‍ ആരംഭിച്ച് പിവിആർ. പിവിആർ എയ്‌റോഹബ്ബിൽ അഞ്ച് സ്‌ക്രീനുകളാണ് ഉള്ളത്. ഒരു വിമാനത്താവളത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന രാജ്യത്തെ ആദ്യത്തെ മൾട്ടിപ്ലക്‌സാണ് പിവിആർ എയ്‌റോഹബ്ബ്. വിമാനത്താവളത്തിൽ വിമാനം മാറികയറാന്‍ എത്തുന്നവരെയും, വിമാനം വൈകുന്നവരെയും മറ്റും ലക്ഷ്യമിട്ടാണ് ഈ മള്‍ട്ടിപ്ലക്സുകള്‍ എന്നാണ് പിവിആര്‍ പ്രവര്‍ത്തിക്കുന്നത്. ഇതോടെ ചെന്നൈയില്‍ മാത്രം പിവിആറിന് 12 മള്‍ട്ടിപ്ലക്സ് കോംപ്ലക്സുകളായി. ഇതിലായി മൊത്തത്തില്‍ 77 സ്ക്രീനുകള്‍ ഉണ്ട്. തമിഴ്നാട്ടില്‍ പിവിആറിന് 44 മള്‍ട്ടിപ്ലക്സുകളാണ് ഉള്ളത്. ഇതില്‍ ആകെ 88 സ്ക്രീനുകള്‍ ഉണ്ട്. ദക്ഷിണേന്ത്യയില്‍ […]Read More

Entertainment

മകളുടെ മുഖം ആദ്യമായി ആരാധകർക്ക് മുന്നിൽ കാണിച്ച് പ്രിയങ്ക

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2022 ജനുവരിയിലാണ് പ്രിയങ്ക വാടകഗർഭധാരണത്തിലൂടെ മകളെ വരവേറ്റത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങള്‍ ആണ് താരം ഇതുവരെയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ ആദ്യമായി മകള്‍ മാള്‍ട്ടിയുടെ മുഖം ക്യാമറയ്ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായി ആഴ്ചകള്‍ക്ക് ശേഷമാണ് താരം മകളുടെ […]Read More

Entertainment Events

വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം ഉണ്ണി മുകുന്ദന്

കേ​ര​ള ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി ജി​ല്ല ക​മ്മി​റ്റി വി​ദ്യാ​ഗോ​പാ​ല മ​ന്ത്രാ​ർ​ച്ച​ന​യും ദോ​ഷ​പ​രി​ഹാ​ര യ​ജ്ഞ​വും 30 വ​ർ​ഷം പൂ​ർ​ത്തി​യാ​യ​തി​ന്‍റെ സൂ​ച​ക​മാ​യി ന​ൽ​കു​ന്ന പ്ര​ഥ​മ പു​ര​സ്കാ​രം ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ന് സ​മ്മാ​നി​ക്കും. സു​രേ​ഷ് ഐ​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘മാ​ളി​ക​പ്പു​റം’ എ​ന്ന സി​നി​മ​യി​ൽ അ​യ്യ​പ്പ​നാ​യി അ​ഭി​ന​യി​ച്ച​ത് പ​രി​ഗ​ണി​ച്ചാ​ണ് ഉ​ണ്ണി മു​കു​ന്ദ​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ന​ന്ദ​ഗോ​പ​ന്‍റെ​യും കൊ​ടു​ങ്ങ​ല്ലൂ​ർ ഭ​ഗ​വ​തി​യു​ടെ​യും രൂ​പ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ശി​ൽ​പ​ങ്ങ​ളാ​ണ് പു​ര​സ്കാ​രം. ഫെ​ബ്രു​വ​രി 12ന് ​ഭ​ഗ​വ​തി ക്ഷേ​ത്രം കി​ഴ​ക്കേ ന​ട​യി​ൽ ത​യാ​റാ​ക്കു​ന്ന യ​ജ്ഞ​വേ​ദി​യി​ൽ പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​വി. രാ​ജ​ൻ, […]Read More