Tags :covid

Health Information

ആരോഗ്യ വകുപ്പ് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി കൂടി വരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം കൂടിയ കോവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണം. ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പ് വരുത്തേണ്ടതാണ്. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് എല്ലാ ജില്ലയില്‍ […]Read More

Health Kerala

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിക്കുന്നു

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന. ഇന്ന് 765 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ 20 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്ന കണക്കും സംസ്ഥാന ആരോഗ്യവകുപ്പ് ഇന്ന് സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദമാണ് വ്യാപിക്കുന്നതെന്ന് വ്യക്തമായി. പ്രതിരോധം ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ആർസിസി, മലബാർ കാൻസർ സെന്റർ, ശ്രീചിത്ര ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവ കോവിഡ് രോഗികൾക്ക് പ്രത്യേകം കിടക്ക മാറ്റിവെക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകൾ പ്രത്യേകം റിപോർട്ട് ചെയ്യാനും ആശുപത്രികൾക്ക് നിർദേശം നൽകി. […]Read More

Gulf Health

ഹജ്ജ്​: പ്രതിരോധ കുത്തിവെപ്പെടുക്കണം

ഈ ​വ​ർ​ഷം ഒ​മാ​നി​ൽ​ നി​ന്ന്​ ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ച​വ​ര്‍ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഏ​പ്രി​ൽ ര​ണ്ടാം​വാ​രം മു​ത​ൽ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് കു​ത്തി​വെ​പ്പ്​ ന​ൽ​കും. സൗ​ദി ഗ​വ​ൺ​മെ​ന്‍റ്​ നി​ർ​ദേ​ശി​ച്ച മൂ​ന്ന്​ ത​രം (ക്വാ​ഡ്രാ​റ്റി​ക് വാ​ക്സി​ൻ, സീ​സ​ണ​ൽ ഫ്ലൂ ​വാ​ക്സി​ൻ, കോ​വി​ഡ്-19 വാ​ക്‌​സി​ൻ) കു​ത്തി​വെ​പ്പു​ക​ളാ​ണ്​ എ​ടു​ക്കേ​ണ്ട​ത്. ഈ ​വ​ർ​ഷം ഒ​മാ​നി​ൽ​നി​ന്ന്​ 14,000 പേ​ര്‍ക്കാ​ണ് ഹ​ജ്ജി​ന്​ അ​വ​സ​രം. ഇ​തി​ൽ 13,098 സ്വ​ദേ​ശി​ക​ള്‍ക്കും 500 വി​ദേ​ശി​ക​ള്‍ക്കു​മാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​വ​ര്‍ക്ക് പു​റ​മെ 402 പേ​ര്‍ ഔ​ദ്യോ​ഗി​ക ഹ​ജ്ജ് സം​ഘ​ത്തി​ലു​മു​ണ്ടാ​കും.Read More

Health

മൂക്കിലൂടെ നൽകുന്ന ആദ്യത്തെ വാക്സിൻ തയ്യാര്‍

കൊവിഡ് പ്രതിരോധത്തിനായി മൂക്കിലൂടെ നൽകുന്ന ആദ്യത്തെ വാക്സിൻ പുറത്തിറക്കി കേന്ദ്ര മന്ത്രിമാർ. ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന ഇൻകൊവാക് ആണ് മന്ത്രിമാരായ ഡോ. മൻസുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേർന്ന് പുറത്തിറക്കിയത്. മൂക്കിലൂടെ നൽകുന്ന വാക്സിൻ കരുതൽ ഡോസായി നൽകാൻ നേരത്തെ ഡ്രഗ്സ് കൺട്രോൾ ജനറൽ അനുമതി നൽകിയിരുന്നു. വാക്സിൻ കൊവിൻ ആപ്പിൽ ലഭ്യമാണ്. സർക്കാർ ആശുപത്രികളിൽ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളിൽ 800 രൂപയുമാണ് വില.Read More

Health

ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കും. ചൈന, ജപ്പാൻ, തെക്കൻ കൊറിയ, തായ്‌ലാൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പരിശോധന. രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റ്റീനിൽ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ, തത്കാലം ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി. ചൈനയേയും ജപ്പാനിനേയും ഉലച്ച കൊവിഡ് തരംഗം രാജ്യത്ത് എത്താതിരിക്കാൻ മുൻകരുതലുകൾ ശക്തമാക്കുകയാണ് കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര വിമാനങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക് […]Read More

Health

കൊവിഡ് ഉപവകഭേദം ഇന്ത്യയിലും; വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന

ചൈനയിൽ നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഉപവകഭേദം ഇന്ത്യയിലും. കൊവിഡ് ഒമിക്രോൺ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ഗുജറാത്തിലെ രണ്ട് രോഗികൾക്കും ഒഡീഷയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന തുടങ്ങി. അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് സാമ്പിൾ ശേഖരിക്കുമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.Read More

World

കൊവിഡ് പ്രക്ഷോഭം ആളി പടര്‍ന്ന് ചൈന

ചൈനയിലെ വിവിധ പട്ടണങ്ങളിലേക്ക് പടർന്നുകൊണ്ടിരിക്കുന്ന കോവിഡ് നടപടികൾക്കെതിരെയുള്ള ജനരോഷം അടിച്ചമര്‍ത്താന്‍ ചൈനീസ് സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. ചൈനീസ് സര്‍ക്കാറിന്‍റെ സീറോ-കോവിഡ് നയമാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംഖിയിൽ വ്യാഴാഴ്ച പത്തോളം പേര്‍ മരിച്ച തീപിടിത്തം പൊതുജന രോഷം കൂടാന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അപകടത്തില്‍ രക്ഷാപ്രവർത്തനം വൈകാന്‍ കാരണമായത് കോവിഡ് ലോക്ക്ഡൗണാണ് എന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണം ചൈനീസ് അധികൃതർ നിഷേധിക്കുന്നു.Read More

Health Kerala

കോവിഡ് പുതിയ വകഭേദം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാല്‍തന്നെ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. രോഗം ബാധിച്ചവരില്‍ 1.8 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. എങ്കിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. സ്വയം പ്രതിരോധത്തിനായി […]Read More

Health Kerala

മാസ്‌ക് നിര്‍ബന്ധമാക്കും

പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വ്യവസ്ഥ ഉള്‍ക്കൊളളുന്ന പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. മാസ്‌ക് പരിശോധനക്ക് പ്രാബല്യം നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങുന്നതാണ് കേരള പൊതുജനാരോഗ്യ ഓര്‍ഡിനന്‍സ്. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്‌ക് ഉപയോഗിക്കണമെന്ന് കര്‍ശനമായ നിര്‍ദ്ദേശം ഉണ്ടായിരുന്നവെങ്കിലും ഇപ്പോള്‍ പലരും പൊതുസ്ഥലങ്ങളില്‍ പോലും മാസ്‌ക് ഉപയോഗിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തിരമായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സ് നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ പലപ്പോഴും പോലീസ് പരിശോധനയും കാര്യമായി […]Read More

Health World

ഇന്ന് ലോക മാനസികാരോഗ്യദിനം

ലോക മാനസികാരോഗ്യ ദിനം എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ന് ആഘോഷിക്കുന്നു. കൊറോണ വൈറസ് (COVID 19) മഹാമാരി ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. അതുകൊണ്ടാണ് 2022 ലെ ലോക മാനസികാരോഗ്യ ദിനം വളരെ പ്രാധാന്യമര്‍ഹിക്കുന്നത്. ഈ ദിവസം മാനസികാരോഗ്യത്തെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കുന്നു. മാനസികാരോഗ്യം സംരക്ഷിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം. മനുഷ്യ ജീവിതത്തില്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ടാണ് എല്ലാ വര്‍ഷവും ഈ ദിനം […]Read More