ഇന്ന് തിരുവനന്തപുരത്ത് പണിമുടക്ക്
കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നൽകണം, പാര്‍ട് ടൈം ജീവനക്കാര്‍ക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക തുടങ്ങിയ 30 ആവശ്യങ്ങൾ ഉന്നയിച്ച് സ്വിഗ്ഗി ഡെലിവറി ജീവനക്കാര്‍ തിരുവനന്തപുരത്ത് സൂചനാ പണിമുടക്ക് നടത്തി. ആവശ്യങ്ങളിൽ തീരുമാനം ആയില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങാനാണ് ജീവനക്കാരുടെ തീരുമാനം.
നിലവിൽ നാലര വർഷം മുൻപ് നിശ്ചയിച്ച നിരക്കായ ഒരു ഓർഡറിന് അഞ്ച് കിലോമീറ്ററിന് 25 രൂപയാണ് ഡെലിവറി പാർട്ണർമാർക്ക് സ്വിഗി നൽകുന്നത്. എന്നാൽ ഇന്ധന വില കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ ഇതേ നിരക്കിൽ ഡെലിവറി നടത്തുന്നത് ലാഭകരമല്ലെന്ന് ഡെലിവറി പാർട്ണർമാർ പറയുന്നു.
തങ്ങൾക്ക് നൽകുന്ന പ്രതിഫലത്തിന്റെ നിരക്ക് വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ഡെലിവറി പാർട്ണർമാർ കമ്പനി അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിന് മറുപടിയൊന്നും കിട്ടാതെ വന്നതോടെയാണ് സൂചനാ പണിമുടക്കിലേക്ക് കടന്നതെന്നാണ് സമരക്കാർ പറയുന്നത്.