‘ചതിയുടെ പത്മവ്യൂഹം’ ; വിപണിയിലേക്ക്
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ പുസ്തകം ഉടൻ പുറത്തിറങ്ങും. സ്വർണ്ണക്കടത്ത് വിവാദങ്ങളും അധികാര ഇടനാഴികളിൽ നടന്ന കാര്യങ്ങളും വിവരിക്കുന്ന പുസ്തകത്തിന് ‘ചതിയുടെ പത്മവ്യൂഹം’ എന്നാണ് പേരിട്ടിരിക്കുന്നത്. ചെന്നൈയിൽ വച്ച് എം ശിവശങ്കർ തന്റെ കഴുത്തിൽ താലിക്കെട്ടിയെന്നും പുസ്തകത്തിൽ പറയുന്നു. മറ്റന്നാൾ പുസ്തകം വിപണിയിലിറങ്ങും.
മുൻപ് എം ശിവശങ്കർ എഴുതിയ പുസ്തകത്തിന് ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്നാണ് പേരിട്ടിരുന്നത്. സമാനമായ നിലയിൽ മഹാഭാരതത്തെ കൂട്ടുപിടിച്ച് ‘ചതിയുടെ പത്മവ്യൂഹം’ എന്നാണ് സ്വപ്ന സുരേഷ് പേരിട്ടിരിക്കുന്നത്. തൃശ്ശൂർ ആസ്ഥാനമായ കറന്റ് ബുക്സാണ് സ്വപ്നയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.