സ്വകാര്യ ചിത്രങ്ങൾ ഉൾപ്പെടുത്തി സ്വപ്നയുടെ ആത്മകഥ പുറത്തിറക്കി
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമായുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ വരെ ഉൾപ്പെടുത്തിയ സ്വപ്ന സുരേഷിന്റെ ആത്മകഥ പുറത്തിറക്കി. ‘ചതിയുടെ പത്മവ്യൂഹം’ എന്നു പേരിട്ടിരിക്കുന്ന പുസ്തകം കറന്റ് ബുക്സ് ആണ് പുറത്തിറക്കിയിരിക്കുന്നത്. ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ വച്ച് എം ശിവശങ്കർ തന്റെ കഴുത്തിൽ താലിചാർത്തിയെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞെന്നും സ്വപ്ന പുസ്തകത്തിൽ പറയുന്നു.
ശിവശങ്കറിന്റെ ‘പാർവതി’ കയ്യിൽ പച്ച കുത്തിയത്, ശിവശങ്കർ നൽകിയ പുടവയും താലിയും ധരിച്ച്, എന്റെ വീട്ടിൽ ഒരു പിറന്നാളാഘോഷം, റിസോർട്ടിൽ ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ, എന്നിങ്ങനെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളാണ് പുസ്തകത്തിൽ അടിക്കുറിപ്പോടെ കൊടുത്തിരിക്കുന്നത്.ഇത്രയും അധികാരങ്ങളും പദവികളുമുള്ളൊരാൾ ഒരു കൗമാരക്കാരനെ പോലെ പ്രണായതുരനാവുന്നതും കരയുന്നതും വാശി പിടിക്കുന്നതുമൊക്കെ തന്നെ അത്ഭുതപ്പെടുത്തുകയും ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തുവെന്ന് പുസ്തകത്തിൽ സ്വപ്ന പറയുന്നു.