പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ഹർജി
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ഗോവൻഷ് സേവ സദൻ എന്ന എൻജിഒ യുടെ പൊതു താത്പര്യ ഹർജി പരിഗണിക്കാതെ സുപ്രിംകോടതി. ഇതാണോ കോടതിയുടെ ജോലിയെന്ന് ചോദിച്ചുകൊണ്ട് രൂക്ഷമായി സുപ്രിംകോടതി ജസ്റ്റിസ് എസ്‌കെ കൗൾ, അഭയ് എസ് എന്നിവർ അധ്യക്ഷരായ ബെഞ്ച് ഹർജിക്കാരനെ വിമർശിച്ചു. പിഴ ചുമത്തുമെന്ന സുപ്രിംകോടതിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഹർജി അഭിഭാഷകൻ പിൻവലിച്ചു.