സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു

 സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു

ക്രിമിനല്‍ നടപടി ചട്ടത്തിലെ 64-ാം വകുപ്പ് ഭേദഗതി ചെയ്യണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. വകുപ്പ് വനിതകള്‍ക്കെതിരേയുള്ള വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

ഒരാളുടെ പേരിലുള്ള സമന്‍സ് അയക്കുമ്പോള്‍ അയാള്‍ സ്ഥലത്തില്ലെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന പുരുഷ അംഗത്തെ ഏല്‍പ്പിക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. എന്നാല്‍, ഇത് സ്ത്രീകളോടുള്ള വിവേചനം ആണെന്നും കുടുംബത്തിലെ മുതിര്‍ന്ന വനിതകള്‍ക്ക് കൂടി തുല്യത ഉറപ്പാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

1908ലെ ക്രിമിനല്‍ നടപടി ചട്ടം പ്രകാരം ഇന്നും വിവേചനം തുടരുന്നത് അരാജകവും അനീതിയുമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയെ കഴിവുള്ള ആളായി കണക്കാക്കാത്ത ചട്ടം ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം. വനിതകളുടെ തുല്യതയ്ക്കുള്ള മൗലീക അവകാശം ആണ് ലംഘിക്കപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടി.

Ananthu Santhosh

https://newscom.live/