നടപടി എടുത്തില്ലെങ്കിൽ വലിയ തീരുമാനങ്ങൾ എടുക്കേണ്ടി വരും ; രാകേഷ് ടിക്കായത്
എല്ലാ ഖാപ് പഞ്ചായത്തുകളുടെയും നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്ന് രാകേഷ് ടിക്കായത്ത്. സർക്കാർ ഉടൻ നടപടി എടുത്തില്ലെങ്കിൽ ഖാപ് പഞ്ചായത്തുകൾക്ക് വലിയ തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും ടിക്കായത്ത് ഓർമ്മിപ്പിച്ചു. ഗുസ്തി താരങ്ങളും ഖാപ് നേതാക്കളും ഈ പോരാട്ടത്തിൽ തോൽക്കില്ല എന്ന് രാകേഷ് ടിക്കായത് പറഞ്ഞു.
കേന്ദ്ര സർക്കാർ ആദ്യം ഹിന്ദു മുസ്ലിം പേര് പറഞ്ഞു സമൂഹം വിഘടിപ്പിച്ചു. ഇത് പോലെയാണ് ഗുസ്തി സമരം ഒരു സമുദായത്തിന്റെ സമരം ആണെന്ന് പറയുന്നത്. ഇത് രാജ്യത്തിന്റെ സമരം ആണ്. ത്രിവർണ പതാക ആണ് അതിന്റെ നിറമെന്നും ടിക്കായത് വ്യക്തമാക്കി. ബ്രിജ് ഭൂഷൺ മാർച്ച് നടത്തട്ടെ, ഞങ്ങളും മാർച്ച് നടത്തും. ഞങ്ങൾക്കും സ്വന്തമായി ട്രാക്റ്റർ ഉണ്ട്. ട്രാക്റ്ററുകൾ വാടകയ്ക്ക് എടുത്തതല്ല. നീതി തേടി ഞങ്ങളും യാത്ര നടത്തും. നീതി തേടി അന്തരാഷ്ട്ര ഫെഡറഷൻ വരെ പോകുമെന്നും രാകേഷ് ടിക്കായത് പറഞ്ഞു.