സൺ ടാൻ അകറ്റാൻ ഇതാ ചില പൊടികൈകൾ

 സൺ ടാൻ അകറ്റാൻ ഇതാ ചില പൊടികൈകൾ

വേനൽക്കാലത്ത് സൺ ടാൻ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത്തരം കരുവാളിപ്പ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിൽ ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം…


ഒരു ടേബിൾസ്പൂൺ വീതം കടലമാവും കാപ്പിപ്പൊടിയും അര ടീസ്പൂൺ വെളിച്ചെണ്ണയിലും കറ്റാർവാഴ ജെല്ലിലുമായി കുഴച്ചെടുക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10-15 മിനിറ്റിനുശേഷം കഴുകി കളയാം. പുറത്തു പോയി വന്നയുടൻ ഈ പാക്ക് മുഖത്ത് പുരട്ടുന്നത് ഫലം നൽകും.


ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ കടലമാവ്, രണ്ടുതുള്ളി നാരങ്ങാനീര്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.


തക്കാളി നീരിലേയ്ക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് തേച്ചു ഉരസുക. 15- 20 മിനിറ്റിന് ശേഷം കഴുകി കളയാം. പുറത്ത് പോയി വരുമ്പോൾ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാൻ സഹായിക്കും.

Ashwani Anilkumar

https://newscom.live