സിമന്‍റും ഇഷ്‍ടികയും ഇല്ലാത്ത സംസ്ഥാനത്തെ ആദ്യ ഭവനസമുച്ചയം

 സിമന്‍റും ഇഷ്‍ടികയും ഇല്ലാത്ത സംസ്ഥാനത്തെ ആദ്യ ഭവനസമുച്ചയം

ക​രി​മ​ണ്ണൂ​രി​ലെ ഭൂ​ര​ഹി​ത-​ഭ​വ​ന​ര​ഹി​ത​രാ​യ 42 കു​ടും​ബ​ത്തി​ന്​ സ്വ​ന്ത​മാ​യി അ​ട​ച്ചു​റ​പ്പു​ള്ള വീ​ടു​ക​ളി​ൽ ഇ​നി അ​ന്തി​യു​റ​ങ്ങാം. പ​ഞ്ചാ​യ​ത്തി​ലെ വേ​ന​പ്പാ​റ​യി​ൽ ഇ​വ​ർ​ക്ക്​ ഫ്ലാ​റ്റ്‌ സ​മു​ച്ച​യം സ​ജ്ജ​മാ​യി. പ​ഞ്ചാ​യ​ത്ത്‌ വാ​ങ്ങി​യ 2.85 ഏ​ക്ക​റി​ലാ​ണ്‌ ലൈ​ഫ്‌ മി​ഷ​ൻ മു​ഖേ​ന നാ​ല്‌ നി​ല​ക​ളി​ലെ ഭ​വ​ന​സ​മു​ച്ച​യം നി​ർ​മി​ച്ച​ത്. 44 വീ​ടാ​ണ്​ ഇ​വി​ടെയുള്ള​ത്. ഭ​വ​ന​ര​ഹി​ത​രാ​യ മു​ഴു​വ​ൻ പേ​ർ​ക്കും വീ​ടെ​ന്ന ല​ക്ഷ്യ സാ​ക്ഷാ​ത്​​കാ​ര​ത്തി​ന്റെ ഭാ​ഗാ​മാ​യാ​ണ്‌ ഇ​ത്ര​യും കു​ടും​ബ​ങ്ങ​ൾ​ക്ക്​ സ്വ​പ്‍ന​സാ​ഫ​ല്യം. നാ​ലു​വ​ർ​ഷം മു​മ്പ്‌ അ​ന്ന​ത്തെ വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി​യാ​ണ് ത​റ​ക്ക​ല്ലി​ട്ട​ത്. പൂ​ർ​ണ​മാ​യും ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ് ഫ്ലാ​റ്റ്​ സ​മു​ച്ച​യ നി​ർ​മാ​ണം.

ലൈ​റ്റ്‌ ഗേ​ജ്‌ സ്‌​റ്റീ​ൽ ഫ്രെ​യിം ടെ​ക്‌​നോ​ള​ജി​യാ​ണ്​ ഉ​പ​യോ​ഗി​ച്ച​ത്. സ്റ്റീ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് ഭി​ത്തി, മേ​ൽ​ക്കൂ​ര, ഫ്ലോ​ർ അ​ട​ക്ക​മു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ. സി​മ​ന്റും ഇ​ഷ്‍ടി​ക​യും ഇ​ല്ലാ​ത്ത സം​സ്ഥാ​ന​ത്തെ ആ​ദ്യ ഭ​വ​ന​സ​മു​ച്ച​യ​മാ​ണി​ത്. ആ​റു​കോ​ടി​യോ​ള​മാ​ണ് നി​ര്‍മാ​ണ​ച്ചെ​ല​വ്. ര​ണ്ട്‌ കി​ട​പ്പു​മു​റി​യും ഹാ​ളും അ​ടു​ക്ക​ള​യും ബാ​ൽ​ക്ക​ണി​യും കു​ളി​മു​റി​യും ശു​ചി​മു​റി​യും അ​ട​ക്കം 420 ച​തു​ര​ശ്ര അ​ടി​യാ​ണു​ള്ള​ത്. ഒ​രു വീ​ടി​ന്‌ ഏ​ക​ദേ​ശം 13 ല​ക്ഷം രൂ​പ ചെ​ല​വു​ണ്ട്. ഭ​വ​ന​സ​മു​ച്ച​യ​ത്തി​ന്‌ സ​മീ​പ​ത്ത്​ ജൈ​വ, അ​ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ സം​വി​ധാ​ന​വു​മു​ണ്ട്‌. അം​ഗ​ൻ​വാ​ടി​യും പി.​എ​ച്ച്‌.​സി സ​ബ്‌ സെ​ന്റ​റും സ​ജ്ജ​മാ​ക്കും. ഈ​മാ​സം എ​ട്ടി​ന്‌ രാ​വി​ലെ 10.30ന്‌ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ താ​ക്കോ​ൽ കൈ​മാ​റും.