സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കമ്പ്യൂട്ടർ അധിഷ്ഠിത കംബൈൻഡ് ഹയർ സെക്കൻഡറിതല പൊതു പരീക്ഷ 2022-ലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി https://ssc.nic.in – എന്ന വെബ്സൈറ്റിലൂടെ 2023 ജനുവരി നാലിനകം സമർപ്പിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ/പട്ടികജാതി/ പട്ടികവർഗം /ഭിന്നശേഷിക്കാർ/ വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷാ ഫീസില്ല. 2023 ഫെബ്രുവരി / മാർച്ച് മാസങ്ങളിലായിരിക്കും പരീക്ഷ. കൃത്യമായ പരീക്ഷാ തീയതി സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും. പരീക്ഷാ രീതി, സിലബസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് https://ssc.nic.in വെബ്സൈറ്റ് സന്ദർശിക്കുക. പ്രവൃത്തിദിനങ്ങളിൽ 080-25502520 & 9483862020 എന്ന ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.