വിവിധ തസ്തികകളിൽ 1656 ഒഴിവുകൾ
എസ്.എസ്.ബി യിൽ വിവിധ തസ്തികകളിലായി 1656 ഒഴിവുകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സായുധ പൊലീസ് സേനാ വിഭാഗമാണിത്. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.ssbreclt.gov.in-ൽ നിന്നും ഡൗൺലോഡ് ചെയ്യാം. തസ്തികകൾ ചുവടെ:
*കോൺസ്റ്റബിൾ -കാർപന്റർ (ഒഴിവ് -1), ബ്ലാക്സ്മിത്ത് -3, ഡ്രൈവർ 96, ടെയ്ലർ -4, ഗാർഡനർ -4, കോബ്ളർ -5, വെറ്ററിനറി -24, പെയിന്റർ -3, വാഷർമാൻ -58, ബാർബർ -19, സഫായി വാല -81, കുക്ക് -166, വാട്ടർ കാരിയർ -79, ശമ്പളനിരക്ക് -21,700-69,100 രൂപ.
- ഹെഡ്കോൺസ്റ്റബിൾ-ഇലക്ട്രീഷ്യൻ -15, മെക്കാനിക് -296, സ്റ്റിവാർഡ് -2, വെറ്ററിനറി -23, എച്ച്.സി കോമൺ -578, ശമ്പളനിരക്ക് -25,500-81,100 രൂപ.
- അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ) -40, ശമ്പളനിരക്ക് -29,200-92,399 രൂപ.
- അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ASI) -ഫാർമസിസ്റ്റ് -7, റേഡിയോഗ്രാഫർ -21, ഓപറേഷൻ തിയറ്റർ ടെക്നീഷ്യൻ-1, ഡന്റൽ ടെക്നീഷ്യൻ -1, ശമ്പളനിരക്ക് 29,200-92,300.
- സബ് ഇൻസ്പെക്ടർ പയനിയർ -20, ഡ്രാഫ്റ്റ്സ്മാൻ-3, കമ്യൂണിക്കേഷൻ -59, സ്റ്റാഫ് നഴ്സ് (ഫീമെയിൽ) -29, ശമ്പളനിരക്ക് -35,400-1,12,400 രൂപ.
- അസിസ്റ്റന്റ് കമാൻഡന്റ് -18 (ഇതിൽ 10 ശതമാനം ഒഴിവുകൾ വിമുക്തഭടന്മാർക്ക് സംവരണം ചെയ്തിരിക്കുന്നു). ശമ്പളനിരക്ക് 56,100-1,77,500 രൂപ.
എല്ലാ തസ്തികകളുടെയും യോഗ്യതാ മാനദണ്ഡങ്ങൾ, പ്രായപരിധി, സെലക്ഷൻ നടപടികൾ, സംവരണം, ആനുകൂല്യങ്ങൾ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. ചില തസ്തികകളിലേക്ക് വനിതകൾക്കും അപേക്ഷിക്കാം. എസ്.എസ്.എൽ.സി, ഐ.ടി.ഐ/പ്ലസ് ടു/ഡിപ്ലോമ/ബിരുദം മുതലായ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാവുന്ന തസ്തികകളുമുണ്ട്. ചില തസ്തികകൾക്ക് ബന്ധപ്പെട്ട ട്രേഡിൽ ഒന്നോ രണ്ടോ വർഷത്തെ എക്സിപീരിയൻസ് കൂടി ആവശ്യമാണ്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടാകണം. ഉദ്യോഗാർഥികൾക്ക് നിർദേശാനുസരണം ഓൺലൈനായി ജൂൺ 18വരെ അപേക്ഷിക്കാം.