ഈ ​വ​ർ​ഷം ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്​ ര​ണ്ട്​ അ​റ​ബി​ക​ൾ​കൂ​ടി

 ഈ ​വ​ർ​ഷം ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്​ ര​ണ്ട്​ അ​റ​ബി​ക​ൾ​കൂ​ടി

സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി​ക്ക്​ പി​ന്നാ​ലെ അ​റ​ബ്​ ലോ​ക​ത്തു ​നി​ന്ന്​ ര​ണ്ട്​ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ​കൂ​ടി ഈ ​വ​ർ​ഷം ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്​ യാ​ത്ര തി​രി​ക്കും. സൗ​ദി അ​റേ​ബ്യ​യി​ൽ​ നി​ന്നാ​ണ്​ ര​ണ്ടു​പേ​ർ ഇ​തി​നാ​യി പ​രി​ശീ​ല​നം തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. അ​ലി അ​ൽ ഖ​ർ​നി, റ​യ്യാ​ന ബ​ർ​നാ​വി എ​ന്നി​വ​രാ​ണി​ത്. റ​യ്യാ​ന​യു​ടെ ദൗ​ത്യം വി​ജ​യി​ച്ചാ​ൽ ആ​ദ്യ അ​റ​ബ്​ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​യാ​കും ഇ​വ​ർ. ഇ​രു​വ​രും ഒ​രാ​ഴ്ച​ത്തെ യാ​ത്ര​യാ​ണ്​ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ര​ണ്ടു​പേ​രും അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ എ​ത്തി​യാ​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മൂ​ന്ന്​ അ​റ​ബ്​ വം​ശ​ജ​ർ ഒ​രു​മി​ച്ച്​ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി​യ റെ​ക്കോ​ഡ് പി​റ​ക്കും. ഈ ​വ​ർ​ഷം ര​ണ്ടാം​പാ​തി​യി​ലാ​ണ്​ ഇ​രു​വ​രു​ടെ​യും യാ​ത്ര പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വൈ​കി​യി​ല്ലെ​ങ്കി​ൽ ഇ​വ​രെ സ്വീ​ക​രി​ക്കാ​ൻ അ​ൽ നി​യാ​ദി ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലു​ണ്ടാ​കും. നാ​സ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി പെ​ഗ്ഗി വി​റ്റ്‌​സ​ൺ, റേ​സ് കാ​ർ ഡ്രൈ​വ​റും നി​ക്ഷേ​പ​ക​നു​മാ​യ ജോ​ൺ ഷോ​ഫ്‌​ന​ർ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ഇ​വ​രു​ടെ യാ​ത്ര ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്. സ്​​പേ​സ്​ എ​ക്സി​ന്‍റെ ഡ്രാ​ഗ​ൺ പേ​ട​കം​ത​ന്നെ​യാ​ണ്​ ഇ​വ​രെ​യും ബ​ഹി​രാ​കാ​ശ​ത്ത്​ എ​ത്തി​ക്കു​ക.

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ബ​ഹി​രാ​കാ​ശ യാ​ത്ര ന​ട​ത്തി​യ​ത് അ​റ​ബ്​ വം​ശ​ജ​ൻ സൗ​ദി പൗ​ര​നാ​യ സു​ൽ​ത്താ​ൻ ബി​ൻ സ​ൽ​മാ​ൻ ആ​ൽ സ​ഊ​ദ്​ എ​ന്ന സീ​ദി രാ​ജ​കു​ടും​ബാം​ഗ​മാ​ണ്. 1985ലാ​ണ്​ ഈ ​യാ​ത്ര ന​ട​ന്ന​ത്. ന​ക്ഷ​ത്രം എ​ന്ന​ർ​ഥ​മു​ള്ള ‘ന​ജ്​​മ്​’ എ​ന്ന അ​റ​ബി പ​ദ​വും ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ എ​ന്ന​ർ​ഥ​മു​ള്ള ‘അ​സ്​​ട്രോ​ന​ട്​’ എ​ന്ന ഇം​ഗ്ലീ​ഷ്​ പ​ദ​വും ചേ​ർ​ത്ത ‘ന​ജ്മോ​ന​ട്ട്​’ എ​ന്ന പേ​രി​ലാ​ണ്​ അ​റ​ബ്​ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​തു​വ​രെ നാ​ലു​പേ​രാ​ണ്​ ‘ന​ജ്മോ​ന​ട്ടു’​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ള്ള​ത്.