ബഹിരാകാശത്തേക്ക് കുരങ്ങന്മാർ

 ബഹിരാകാശത്തേക്ക് കുരങ്ങന്മാർ

ചൈനയുടെ സ്പേസ് സ്‌റ്റേഷൻ പണി പുരോഗമിക്കുകയാണ്. ഇത് നിലവിൽ വരുന്നതോടെ കൂടുതൽ പഠനങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ രാജ്യം ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ശൂന്യാകാശത്ത് ലൈഫ് സയൻസ് പഠനങ്ങൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരിക്കുകയാണ് ചൈനയിപ്പോൾ. സീറോ ഗ്രാവിറ്റിയിലെ പ്രത്യുൽപ്പാദനം പരീക്ഷിക്കുന്നതിനായി ചൈന കുരങ്ങുകളെ ബഹിരാകാശത്തേക്ക് അയക്കാൻ ഒരുങ്ങുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്‌റ്റിന്റെ റിപ്പോർട്ട്.

ബീജിംഗിലെ ചൈനീസ് അക്കാദമി ഓഫ് സയൻസ് പദ്ധതിക്ക് നേതൃത്വം നൽകുകയും ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിൽ മൈക്രോ ഗ്രാവിറ്റിയിൽ പഠനം നടത്തുന്നതിന് ആവശ്യമായ ശാസ്ത്രീയ ഉപകരണങ്ങളുടെ ഉത്തരവാദിത്തം വഹിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ആദ്യം ഡോക്ക് ചെയ്‌ത ബഹിരാകാശ നിലയത്തിലെ വെന്റിയൻ മൊഡ്യൂളിൽ വച്ച് പരീക്ഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.