സോഡിയം കുറവ് പരിഹരിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

 സോഡിയം കുറവ് പരിഹരിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ
  1. ഭക്ഷണവും, പാനീയവും വഴിയാണ് ശരീരം വേണ്ടുന്ന സോഡിയം നേടിയെടുക്കുന്നത്. ദിവസവും 1.5 ഗ്രാമില്‍ കുറയാതെ സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കണം.
  2. മധുരക്കിഴങ്ങ്, ചീര, മത്സ്യം എന്നിവയില്‍ സോഡിയം അടങ്ങിയിരിക്കുന്നു. എന്നാല്‍, ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദയ രോഗികള്‍ സോഡിയം കലര്‍ന്ന ഭക്ഷണം അമിതമായി കഴിക്കുമ്പോള്‍ സൂക്ഷിക്കണം.
  3. വിയര്‍പ്പിലൂടെയും, മൂത്രത്തിലൂടെയും സോഡിയം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്നു. അതിസാരം കാരണം ജലാംശവും ഒപ്പം ലവണാംശവും നഷ്ടപ്പെടുമ്പോള്‍ കുടിക്കാനായി ഉപ്പും പഞ്ചസാരയും ചേര്‍ത്ത പാനീയം നല്‍കുന്നതാണ് ഉത്തമം. വെയിലത്ത് അദ്ധ്വാനിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയവും നഷ്ടപ്പെടാനിടയുണ്ട്.
  4. ചീസില്‍ കാത്സ്യവും പ്രോട്ടീനും മാത്രമല്ല, സോഡിയവും ധാരാളം അടങ്ങിയിട്ടുണ്ട്. അരക്കപ്പ് ചീസില്‍ 350 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ചീസ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ചീസ് സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ബുദ്ധി വളര്‍ച്ചയ്ക്ക് വളരെ നല്ലതാണ് ചീസ്.
  5. സോഡിയത്തിന്റെ അളവ് കൂട്ടാന്‍ വളരെ നല്ലതാണ് വെജിറ്റബിള്‍ ജ്യൂസ് . 240 എംഎല്‍ വെജിറ്റബിള്‍ ജ്യൂസില്‍ 405 മില്ലി ?ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാന്‍ വളരെ നല്ലതാണ് വെജിറ്റബിള്‍ ജ്യൂസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ വെജിറ്റബിള്‍ ജ്യൂസ് കുടിക്കുന്നത് സഹായിക്കും.
  6. സോഡിയം കുറവുള്ളവര്‍ അച്ചാറുകള്‍ ധാരാളം കഴിക്കാം. സോഡിയത്തിന്റെ അളവ് കൂട്ടാന്‍ നാരങ്ങ, മാങ്ങ, ഇഞ്ചി അങ്ങനെ ഏത് അച്ചാര്‍ വേണമെങ്കിലും കഴിക്കാം. 28 ?ഗ്രാം അച്ചാറില്‍ 241 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്.

Keerthi