ആരോഗ്യത്തിന് മുൻപൻ ഇത്തിരി കുഞ്ഞൻ; ചെറിയ ഉള്ളിയുടെ ഗുണങ്ങള്‍

 ആരോഗ്യത്തിന് മുൻപൻ ഇത്തിരി കുഞ്ഞൻ;  ചെറിയ ഉള്ളിയുടെ ഗുണങ്ങള്‍

ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ബേക്കേഴ്‌സ് ഗാര്‍ലിക് എന്നറിയപ്പെടുന്ന ചെറിയ ഉള്ളി. പ്രമേഹം, വിളര്‍ച്ച, മൂലക്കുരു, അലര്‍ജി എന്നിവയെ പാടെ നീക്കുന്നതിനൊപ്പം കാന്‍സര്‍ റിസ്‌ക് കുറയ്‌ക്കുകയും, ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നതില്‍ ഈ ചെറിയ ഉള്ളി കേമനാണ്. കൂടാതെ ശരീരവിളര്‍ച്ചയെ തടയുന്നതിനും ഇരുമ്പിന്റെ അംശം കൂടുതലായ ചെറിയ ഉള്ളിക്ക് സാധിക്കും.

കുട്ടികളില്‍ ഉണ്ടാകുന്ന വിളര്‍ച്ച തടയുന്നതിനായി ഉള്ളി അരിഞ്ഞ് അതില്‍ മധുരം ചേര്‍ത്ത് നല്‍കിയാല്‍ മതിയാകും. കൂടാതെ ഉള്ളിയിലുള്ള എഥൈല്‍ അസറ്റേറ്റ് സത്ത് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചെറിയ ഉള്ളികള്‍ പൊട്ടാസ്യത്തിന്റെ ഉറവിടമായത് കൊണ്ടാണ് അവക്ക് ഹൃദയാരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. ഇതിലൂടെ രക്‌തക്കുഴലുകളെ ശക്‌തിപ്പെടുത്താനും, രക്‌തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സാധിക്കുന്നു.

കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത് തടയാനും ചെറിയ ഉള്ളി കഴിക്കുന്നതിലൂടെ സാധിക്കും. ചെറിയ ഉള്ളിയുടെ ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് കഴിക്കുന്നതിലൂടെ കൊളസ്‌ട്രോള്‍ വര്‍ധന തടയാന്‍ സാധിക്കും. രക്‌തധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുന്നതിലൂടെയാണ് ചെറിയ ഉള്ളി കൊളസ്ട്രോളിനെ പ്രതിരോധിക്കുന്നത്. കൂടാതെ ഹീമോഫീലിയ രോഗം തടയുന്നതിന് ചുവന്നുള്ളി തേനിലരച്ച്‌ പരുത്തിക്കുരു പൊടിച്ചതും ചേര്‍ത്ത് ദിവസേന 2 നേരം കഴിച്ചാല്‍ മതിയാകും.

ശരീരത്തിലെ അലര്‍ജിക്ക് കാരണമാകുന്ന ഹിസ്‌റ്റാമിന്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ ചെറിയ ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന ക്വര്‍സെറ്റിണ പ്ളാന്റ് ഫ്‌ളവനോയിഡിന് സാധിക്കും. ഇതിലൂടെ അലര്‍ജി രോഗങ്ങളായ ടിഷ്യു വീക്കം, കണ്ണില്‍ നിന്ന് നീരൊഴുക്ക്, ചൊറിച്ചില്‍, ആസ്‌മ, ബ്രോങ്കൈറ്റിസ്, സീസണല്‍ അലര്‍ജികള്‍ എന്നിവയുടെ തീവ്രത കുറയ്‌ക്കാം.മുടി കൊഴിച്ചില്‍, താരന്‍ എന്നിവയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ചെറിയ ഉള്ളി സഹായിക്കും. ഉള്ളിയുടെ നീരെടുത്ത് ആഴ്‌ചയില്‍ ഒന്നോ രണ്ടോ ദിവസം തലയില്‍ തേച്ചു പിടിപ്പിച്ച്‌ അരമണിക്കൂറിന് ശേഷം കഴുകി കളഞ്ഞാല്‍ മുടി കൊഴിച്ചിലും താരനും മാറി കിട്ടും.