ഒക്ടോബർ 15ന് സ്‌കിൽ ലോൺ മേള നടക്കും

 ഒക്ടോബർ 15ന് സ്‌കിൽ ലോൺ മേള നടക്കും

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുമായി സഹകരിച്ച് കാനറ ബാങ്ക്, വിദ്യാർത്ഥികൾക്കും അഭ്യസ്ത വിദ്യരായ ഉദ്യോഗാർത്ഥികൾക്കും നൈപുണ്യ വായ്പ ലഭ്യമാക്കുന്നു.നിലവിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾക്കും പഠനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും തങ്ങളുടെ ഇഷ്ട തൊഴിൽ മേഖലയിൽ അധിക നൈപുണ്യം നേടുന്നതിന് ജാമ്യമോ ഈടോ ഇല്ലാതെ 5,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ നൈപുണ്യ വായ്പ ലഭ്യമാക്കും. കോഴ്‌സ് കാലയളവിലും തുടർന്നുള്ള ആറു മാസവും മൊറട്ടോറിയവും, മൂന്നു വർഷം മുതൽ ഏഴു വർഷം വരെ തിരിച്ചടവ് കാലാവധിയും ഉണ്ടാകും. കേരളത്തിൽ നൈപുണ്യ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക പ്രയാസങ്ങൾ മൂലം കോഴ്സുകൾക്ക് ചേരാൻ സാധിക്കാത്ത സാഹചര്യം ഒഴിവാക്കാനാണിത്.

തിരുവനന്തപുരം ഗവ.കോളേജ് ഫോർ വിമൻ വഴുതക്കാട് 9495999646, പത്തനംതിട്ട ഗവ.ഗേൾസ് എച്ച്.എസ്.എസ് അടൂർ 9495999668, കോട്ടയം ഗവ. കോളേജ് ആർട്‌സ് ആൻഡ് സയൻസ് നാട്ടകം 9495999753, കാനറ ബാങ്ക് ആലപ്പുഴ ബി.ജെ റോഡ് ഓപ്പോസിറ്റ് ഡി.ടി.പി.സി 9495219570, കട്ടപ്പന മുനിസിപ്പാലിറ്റി 9495999721, പാലക്കാട് ജില്ലാ കളക്ടറേറ്റ് 9495999703, കരിയർ ഡെവലപ്‌മെന്റ് സെന്റർ പേരാമ്പ്ര കോഴിക്കോട് 9495999783 എന്നീ കേന്ദ്രങ്ങളിൽ ഒക്ടോബർ 15 രാവിലെ 10 മണി മുതൽ സ്‌കിൽ ലോൺ മേള നടക്കും.

Ashwani Anilkumar

https://newscom.live