സിത്രങ്ങ് ചുഴലിക്കാറ്റിൽ 16 മരണം
ബംഗ്ലാദേശിലുണ്ടായ സിത്രങ്ങ് ചുഴലിക്കാറ്റിൽ 16 മരണം.ദശലക്ഷക്കണക്കിന് ആളുകൾക്ക് മാറിത്താമസിക്കേണ്ടിവന്നു. 15 തീരദേശ ഗ്രാമങ്ങളിലെ ഒരു കോടിയോളം വീടുകളിൽ വൈദ്യുതിബന്ധം നിലച്ചു. തെക്കൻ, തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ സ്കൂളുകൾ അടച്ചു.മരങ്ങൾ കടപുഴകി വീണാണ് കൂടുതൽ ആളുകളും മരിച്ചത്. രണ്ടുപേർ വള്ളം മുങ്ങി മരിച്ചു. ചുഴലിക്കാറ്റ് തീരത്തെത്തുന്നതിനു മുൻപ് തന്നെ ആളുകളെ ഒഴിപ്പിക്കാൻ കഴിഞ്ഞതിനാൽ വലിയ ദുരന്തം ഒഴിവായി.