തണുപ്പുകാലത്തെ സൈനസ്; പ്രതിരോധിക്കാന്‍ ഇക്കാര്യങ്ങൾ
തണുപ്പുകാലത്ത് മിക്ക ആളുകളെയും ബാധിക്കുന്ന പ്രശ്നമാണ് സൈനസൈറ്റിസ്. തലയോട്ടിയിലും മൂക്കിന്റെ ഇരുവശത്തും കണ്ണിന് ചുറ്റുമുള്ള വായു അറകളാണ് സൈനസ്. സൈനസുകളില്‍ നീരുവീക്കം വരുകയും അണുബാധവരുകയും സൈനസ് ബ്ലോക്ക് ആകുമ്പോഴുമാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. സൈനസൈറ്റിസ് തന്നെ പല തരം ഉണ്ട്. തണുപ്പുകാലത്ത് ജലദോഷം പലരെയും പിടിപ്പെടാറുണ്ട്. ഇത് കഠിനമാകുന്നത് സൈനസിന് കാരണമായേക്കാം.
അതിഭയങ്കരമായ തലവേദന, മുക്കടപ്പ്, ശക്തമായ ജലദോഷം, സൈനസുകളില്‍ വേദന, മുഖത്ത് വേദന, മൂക്കിലൂടെ കഫം വരുക, കഫത്തിന്റെ കൂടെ രക്തം വരുക തുടങ്ങിയവയൊക്കെ സൈനസിന്റെ ലക്ഷണങ്ങള്‍ ആണ്. തണുപ്പടിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നതാണ് പ്രതിരോധ മാർഗം. ശരീരം എപ്പോഴും ചൂടായിരിക്കാന്‍ ശ്രദ്ധിക്കണം. അതിനായി ശരീരത്തിന് ചൂടുനല്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക.
ജലദോഷം ഉണ്ടെങ്കില്‍, അത് മാറാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക. അതിനായി മുഖത്ത് ആവി പിടിക്കുക. അതുപോലെ തന്നെ ചുവന്നുള്ളി ചതച്ചെടുത്ത നീര്, തുളസിയില നീര്, ചെറുതേൻ എന്നിവ സമാസമം എടുത്ത് മൂന്ന് നേരം സേവിക്കുക.പൊടിയടിക്കാതെയിരിക്കുക. കൂടാതെ പുക ശ്വസിക്കാതിരിക്കാനും ശ്രദ്ധിക്കുക. അതിനാല്‍ പുകവലി ഉപേക്ഷിക്കാം. അലര്‍ജി ഉള്ള വസ്തുക്കള്‍ ഉപയോഗിക്കാതെയിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. വെള്ളം ധാരാളം കുടിക്കുക. കാരണം നിർജ്ജലീകരണവും സൈനസിന്റെ ആക്കം കൂട്ടും. പോഷകാഹാരം കഴിക്കുക എന്നതും പ്രധാനമാണ്. യോഗ ചെയ്യുന്നതും ഗുണം ചെയ്യും.