പരിഹസിച്ച് വി ടി ബൽറാം

 പരിഹസിച്ച് വി ടി ബൽറാം

കൊച്ചി: കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടത്തിയെന്ന പരാതിയില്‍ ലോകായുക്ത അന്വേഷണം നേരിടുന്ന മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ പരിഹസിച്ച് വിടി ബല്‍റാമിന്റെ ‘ഹൈക്കു കവിത’. ‘എന്റെ പിള്ളേരെ തൊടുന്നോടാ’ എന്ന കാര്‍ട്ടൂണ്‍ ചിത്രത്തോടൊപ്പമാണ് വിടി ബല്‍റാം തന്റെ ഹൈക്കു കവിത ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് മാഗ്‌സസെ പുരസ്‌കാരത്തിന് അര്‍ഹയായതുള്‍പ്പെടെ ചൂണ്ടികാട്ടിയാണ് ബല്‍റാം മൂന്ന് വരി കവിത പങ്കുവെച്ചത്. ‘സാദാ കിറ്റില്‍ വോട്ട് പിപിഇ കിറ്റില്‍ നോട്ട്’ എന്ന അവസാന വരിയില്‍ ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ കിറ്റ് വിതരണവും പരാമര്‍ശിക്കുന്നു.

കൊവിഡിന്റെ ഒന്നാം ഘട്ടത്തില്‍ പിപിഇ കിറ്റ് അടക്കം വാങ്ങിയതില്‍ അഴിമതി നടത്തിയെന്നാണ് മുന്‍ ആരോഗ്യമന്ത്രിയും സെക്രട്ടറിയും അടക്കമുള്ളവര്‍ക്കെതിരായ പരാതി. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണയുടെ പരാതിയിലാണ് ലോകായുക്ത അന്വേഷണം. തുടര്‍ന്ന് എംഎല്‍എക്ക് കോടതി നോട്ടീസ് അയച്ചു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേരള മെഡിക്കല്‍ സര്‍വീസസ് അസോസിയേഷന്‍ (കെഎംഎസ്സിഎല്‍) ജനറല്‍ മാനേജര്‍ ഡോക്ടര്‍ ദിലീപിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു.

Ananthu Santhosh

https://newscom.live/