സൗഹൃദ കൂട്ടായിമയിൽ ഒരു ഹൃസ്വചിത്രം
“പേര് അനിമോൻ നാൾ വിശാഖം” എന്നാണ്, സ്വന്തം പേരിനെക്കാൾ ആരോ പറഞ്ഞ നാളിനെക്കാൾ സ്വന്തം മനസാണ് ഏറ്റവും വലിയ ഐഡന്റിറ്റി എന്ന സന്ദേശവുമായി എത്തിയ ഹ്രസ്വചിത്രത്തിന് അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന പേര്
AK മാരൂർ , ലക്ഷ്മി വി നായരും ചേർന്ന് തിരക്കഥയെഴുതി , AK മാരൂർ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഹ്രസ്വചിത്രം മാനുഷികബന്ധങ്ങളുടെ തീവ്രത മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്.
ചെറുതും വലുതുമായ അന്ധവിശ്വാസങ്ങളിൽ പെട്ടുപോയവരാണ് ഓരോ മലയാളിയും. ഉപദ്രവകരം അല്ലാത്തത് എന്ന് തോന്നുന്ന പല വിശ്വാസങ്ങളും ചിലരുടെയെങ്കിലും ജീവിതത്തിൽ വലിയ നഷ്ടം വരുത്തിയിട്ടുണ്ട്.
അത്തരത്തിൽ പെട്ടുപോയ ഒരു യുവാവാണ് അനിമോൻ. വളരെ യാദൃശ്ചികമായി അനിമോന്റെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങളാണ് ഷോർട് ഫിലിമിന്റെ ഇതിവൃത്തം. വിശ്വാസം അന്ധമായി മുറുകെപ്പിടിക്കുന്ന ഒരു പെൺകുട്ടിയെ അനിമോൻ കണ്ടെത്തുന്നു. അവൻ അറിയാതെ അവളുടെ ജീവിതത്തിലേക്ക് ഒരു യാത്ര നടത്തുന്നു. അനന്തരം ” സ്വന്തം പേരിനെക്കാൾ, ആരോ പറഞ്ഞ നാളിനെക്കാൾ സ്വന്തം മനസാണ് ഏറ്റവും വലിയ ഐഡന്റിറ്റി ” എന്ന തിരിച്ചറിവ് അനിമോനുണ്ടാകുന്നു.
പീപ്പിൾസ് ക്രീഷൻസ് ആണ് ഹ്രസ്വചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. ജയകുമാർ കുടവട്ടൂർ , ഷിജു തോമസ് എന്നിവരാണ് നിര്‍മാതാക്കൾ , മോഹൻ മംഗലശേരി സംഗീതം പകര്‍ന്നിരിക്കുന്ന ഹൃസ്യ ചിത്രത്തിൽ വിഷ്ണു രവി , ആതിര പ്രമോദ് , അനിൽ കണിയാരംകോട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.