ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ

 ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ

കേ​ര​ള അ​സോ​സി​യേ​ഷ​ൻ കു​വൈറ്റ് 10ാമ​ത് ക​ണി​യാ​പു​രം രാ​മ​ച​ന്ദ്ര​ൻ സ്മാ​ര​ക ഇ​ന്റ​ർ​നാ​ഷ​ന​ൽ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ ‘നോ​ട്ടം- 2023’ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ ആ​സ്‌​പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ അ​ബ്ബാ​സി​യ​യി​ലാ​ണ് ഫെ​സ്റ്റി​വ​ൽ.

സി​നി​മ താ​രം ജ​യ​ൻ ചേ​ർ​ത്ത​ല മു​ഖ്യാ​തി​ഥി​യാ​കും. മു​ൻ എം.​എ​ൽ.​എ സ​ത്യ​ൻ മൊ​കേ​രി മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ശ​സ്ത ഫി​ലിം നി​രൂ​പ​ക​ൻ ഡോ. ​സി.​എ​സ്. വെ​ങ്കി​ടേ​ശ്വ​ര​ൻ, ഛായാ​ഗ്രാ​ഹ​ക​ൻ സ​ണ്ണി ജോ​സ​ഫ്, സി​നി​മ താ​രം സ​ജി​ത മ​ഠ​ത്തി​ൽ എ​ന്നി​വ​ർ ജൂ​റി അം​ഗ​ങ്ങ​ളാ​യി ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കും. ഡോ. ​ദ​ർ​ശ​ന ശ്രീ​ധ​ർ മേ​ള ഓ​പ​ൺ ഫോ​റ​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ സി​നി​മ സം​സ്‌​കാ​ര​ത്തെ​ക്കു​റി​ച്ചും നോ​ട്ടം- 2023ൽ ​മ​ത്സ​രി​ച്ച സി​നി​മ​ക​ളെ​ക്കു​റി​ച്ചും സം​സാ​രി​ക്കും.

പ്ര​ദ​ർ​ശ​ന വി​ഭാ​ഗം, മ​ത്സ​ര വി​ഭാ​ഗം, ഓ​പ​ൺ ഫോ​റം എ​ന്നി​ങ്ങ​നെ​യാ​യി മേ​ള​യെ ത​രം തി​രി​ച്ചി​ട്ടു​ണ്ട്. സ്റ്റു​ഡ​ന്റ്സ് കാ​റ്റ​ഗ​റി​യി​ലു​ള്ള മൂ​ന്നു സി​നി​മ​ക​ൾ ഉ​ൾ​പ്പെ​ടെ 30 സി​നി​മ​ക​ളാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ ഉ​ള്ള​ത്. കു​വൈ​റ്റി​ൽ നി​ന്നു​ത​ന്നെ​യാ​ണ് ഭൂ​രി​ഭാ​ഗം സി​നി​മ​ക​ളും. നാ​ട്ടി​ൽ​ നി​ന്നും മ​റ്റു ജി.​സി.​സി​യി​ൽ നി​ന്നു​മു​ള്ള സി​നി​മ​ക​ളും മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. സി​നി​മ​പ്രേ​മി​ക​ൾ​ക്കാ​യി ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ ജൂ​റി അം​ഗ​ങ്ങ​ൾ ന​യി​ക്കു​ന്ന ടെ​ക്നി​ക്ക​ൽ വ​ർ​ക് ഷോ​പ് അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സം​ഘാ​ട​ക സ​മി​തി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഫോ​ൺ: 00965- 97287058, 55831679, 60753530, 65770822, 99647998, 99852494.