ഷാർജ ലൈറ്റ്​ ഫെസ്റ്റിവൽ ബുധനാഴ്ച മുതൽ

 ഷാർജ ലൈറ്റ്​ ഫെസ്റ്റിവൽ ബുധനാഴ്ച മുതൽ

ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്‍റെ 12ാം പതിപ്പ് ഫെബ്രുവരി എട്ട്​ മുതൽ ആരംഭിക്കും. ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റിയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 19 വരെ 12 ദിവസങ്ങളിലായി ഷാർജ എമിറേറ്റിന് ചുറ്റുമുള്ള 13 സ്ഥലങ്ങളിലാണ് ലൈറ്റ് ഫെസ്റ്റിവൽ നടക്കുക. ലൈറ്റ് ഷോകൾ, ആർട്ട് ഡിസ്​​േപ്ല, എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും താമസക്കാർക്കും വേണ്ടിയുള്ള വിനോദ ആഘോഷങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിക്കും. ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം ആറ്​ മുതൽ രാത്രി 11 വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം ആറ്​ മുതൽ രാത്രി 12 വരെയുമാണ് പ്രതിദിന ലൈറ്റ് ഷോകൾ നടക്കുക.

യൂണിവേഴ്സിറ്റി ഹാൾ, അൽ നൂർ മസ്ജിദ്, ഖാലിദ് ലഗൂൺ, ഷാർജ മസ്ജിദ്, അൽ മജാസ് വാട്ടർഫ്രണ്ട്, ഷാർജ ഫോർട്ട് (അൽ ഹിസ്ൻ ഫോർട്ട്), അൽ ഹംരിയ മുനിസിപ്പാലിറ്റി കെട്ടിടം, അൽ ദൈദ് ഫോർട്ട് , അൽറഫീസ അണക്കെട്ട്, കൽബ ക്ലോക്ക് ടവർ, ദിബ്ബ അൽ ഹിസനിലെ ഷെയ്ഖ് റാഷിദ് ബിൻ അഹമ്മദ് അൽഖാസിമി മസ്ജിദ് എന്നിവിടങ്ങളിൽ ഷാർജ ലൈറ്റ് ഫെസ്റ്റിവൽ കാണാം.