നടി ഷംന കാസിം വിവാഹിതയായി

 നടി ഷംന കാസിം വിവാഹിതയായി

സിനിമ താരം ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിൽ വച്ചു നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. താരത്തിന്‍റെ സഹപ്രവർത്തകർക്കായി പിന്നീട് റിസപ്ഷൻ വിരുന്നുന്നൊരുക്കുമെന്നാണ് വിവരം.