മകനെ പരിചയപ്പെടുത്തി ഷംന കാസിം

 മകനെ പരിചയപ്പെടുത്തി ഷംന കാസിം

ഈ വർഷം ഏപ്രിലിൽ നാലിനാണ് നടിയും നർത്തകിയുമായ ഷംന കാസിമിനും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും ആൺകുഞ്ഞ് ജനിച്ചത്. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ ഫോട്ടോകളും വീഡിയോകളും ഷംന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം തന്നെ ശ്രദ്ധനേടാറുമുണ്ട്. എന്നാൽ കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല. ഇപ്പോഴിതാ മകന്റെ മുഖം ആദ്യമായി സോഷ്യൽ മീഡിയയിലൂടെ കാണിച്ചിരിക്കുകയാണ് ഷംന.

മാതൃദിനവുമായ ബന്ധപ്പെട്ടായിരുന്നു ഷംന കുഞ്ഞിനെ ആരാധകർക്ക് പരിചയപ്പെട്ടത്. ഞങ്ങളുടെ രാജകുമാരൻ എന്നാണ് ഫോട്ടോ പങ്കുവച്ച് ഷംന കുറിച്ചിരിക്കുന്നത്. ഷാനിദ് ആസിഫ് അലിയും ഫോട്ടോയിൽ ഉണ്ട്. പിന്നാലെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസയുമായി രം​ഗത്തെത്തിയത്. നാല്പത് ദിവസം കഴിഞ്ഞ് കുഞ്ഞിന്‍റെ ഫോട്ടോ പുറത്തുവിടും എന്ന് ഷംന നേരത്തെ പറഞ്ഞിരുന്നു.