താന്‍ തന്നെയാണ് നശിപ്പിച്ചത് ;ഷാഫിയുടെ ഭാര്യ
നാടിനെ നടുക്കിയ ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യആസൂത്രകന് ഷാഫി ചെയ്തത് ക്രൂരകൃത്യമെന്ന് ഷാഫിയുടെ ഭാര്യ നബീസ. ഷാഫിക്ക് തക്കതായ ശിക്ഷ കിട്ടണമെന്ന് നബീസ പറഞ്ഞു. ശ്രീദേവി എന്ന വ്യാജ അക്കൗണ്ട് കൈകാര്യം ചെയ്ത ഫോണ്‍ വഴക്കിനെത്തുടര്‍ന്ന് താന്‍ തന്നെയാണ് നശിപ്പിച്ചതെന്ന് ഷാഫിയുടെ ഭാര്യ പറഞ്ഞു. കോര്പറേഷന് വേസ്റ്റ് കൊട്ടയിലാണ് ഫോണ്‍ ഉപേക്ഷിച്ചത്.
തന്റെ ഫോണില്‍ നിന്ന് നിരവധി തവണ ഷാഫി ലൈലയേയും ഭഗവല്‍ സിംഗിനേയും വിളിച്ചിരുന്നെന്ന് നബീസ പറയുന്നു. ചോദിക്കുമ്പോള്‍ വൈദ്യനെ വിളിക്കുന്നുവെന്നാണ് പറയാറുള്ളത്. ഷാഫി നിരന്തരം തന്റെ ഫോണ്‍ ആണ് ഉപയോഗിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.