സെൻസെക്സ് ; വിപണി ഉണർന്നു
അദാനി എന്റർപ്രൈസസിന്റെ മെഗാ സെക്കൻഡറി ഓഹരി വിൽപ്പനയുടെ അവസാന ദിനവും യൂണിയൻ ബജറ്റിന് ഒരു ദിവസം മുമ്പുള്ളതുമായ ചൊവ്വാഴ്ച ഇന്ത്യൻ ഓഹരികൾ ഉയർന്ന നിലയിൽ തുറന്നു. നിക്ഷേപകർ ബജറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ വിപണിയിൽ ഇന്ന് ചാഞ്ചാട്ടം ഉണ്ടായേക്കാം. വ്യാപാരം ആരംഭിക്കുമ്പോൾ നിഫ്റ്റി 17,650 ലെവലിന് മുകളിലാണ്. സെൻസെക്സിന് 50 പോയിന്റിലധികം ഉയർന്ന് 59533 ലാണ് വ്യാപാരം ആരംഭിച്ചത്. ബിപിസിഎൽ, അദാനി എന്റർപ്രൈസസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, തുടങ്ങിയവയാണ് നിഫ്റ്റിയിൽ മുന്നേറ്റം നടത്തുന്നത്.