ഓഹരി വിപണി ഉയർന്നു
ഇന്ത്യൻ ഓഹരി വിപണി ഉയർന്നു. ക്രൂഡ് വിലയിടിവും വിദേശ നിക്ഷേപവും വിപണിയെ പിന്തുണച്ചു. മുൻനിര സൂചികകളായ നിഫ്റ്റി 50 പോയിന്റ് ഉയർന്ന് 17,550 ലെവലിന് മുകളിൽ വ്യാപാരം ആരംഭിച്ചപ്പോൾ ബിഎസ്ഇ സെൻസെക്സ് 250 പോയിന്റ് ഉയർന്ന് 59,212 ലെവലിൽ വ്യാപാരം നടത്തി. വിപണിയിൽ ഇന്ന് ഏകദേശം 1322 ഓഹരികൾ മുന്നേറി. 567 ഓഹരികൾ നഷ്ടത്തിലാണ്. 100 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.