സെൻസെക്‌സ് പോയിന്റ് ഇടിഞ്ഞു

 സെൻസെക്‌സ് പോയിന്റ് ഇടിഞ്ഞു

സമ്മിശ്ര ആഗോള സൂചനകൾക്കും ക്രൂഡ് ഓയിൽ വിലക്കയറ്റത്തിനും ഇടയിൽ ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ ഇന്ന് താഴ്ന്ന നിലയിലാണ് ആരംഭിച്ചത്. പ്രധാന സൂചികകളായ സെൻസെക്‌സ് 69 പോയിന്റ് അഥവാ 0.11 ശതമാനം ഇടിഞ്ഞ് 62,203ലും നിഫ്റ്റി 18 പോയിന്റ് അഥവാ 0.10 ശതമാനം താഴ്ന്ന് 18,466ലും വ്യാപാരം ആരംഭിച്ചു.

നിഫ്ടിയിൽ ഇന്ന്, സിപ്ല, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്‌സ്, അദാനി എന്റർപ്രൈസസ്, പവർഗ്രിഡ് എന്നിവ നഷ്ടത്തിലാണ്. 1.23 ശതമാനം വരെ ഈ ഓഹരികൾ ഇടിഞ്ഞു. അതേസമയം, എച്ച്ഡിഎഫ്സി ലൈഫ്, അപ്പോളോ ഹോസ്പിറ്റൽസ്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി.