വിപണി നേട്ടത്തിൽ

 വിപണി നേട്ടത്തിൽ

പുതുവർഷത്തിലെ രണ്ടാം വ്യാപാര ദിനത്തിന്റെ അവസാനം ആഭ്യന്തര ഓഹരികൾ ഉയർന്നു. പ്രധാന സൂചികകളായ സെൻസെക്സ് 126.41 പോയിന്റ് അല്ലെങ്കിൽ 0.21 ശതമാനം ഉയർന്ന് 61,294.20 ലും നിഫ്റ്റി 35 പോയിന്റ് അല്ലെങ്കിൽ 0.19 ശതമാനം ഉയർന്ന് 18,232.50 ലും വ്യാപാരം അവസാനിപ്പിച്ചു. വിപണിയിൽ ഇന്ന് ഏകദേശം 1998 ഓഹരികൾ മുന്നേറി, 1423 ഓഹരികൾ ഇടിഞ്ഞു, 130 ഓഹരികൾ മാറ്റമില്ല.

എച്ച്‌ഡിഎഫ്‌സി ലൈഫ്, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, ആക്‌സിസ് ബാങ്ക്, ടൈറ്റൻ കമ്പനി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. അതേസമയം, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എം ആൻഡ് എം, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവ നഷ്ടത്തിലായി.