ന്യൂയോർക്ക് സിറ്റിയിലെ വിദ്യാലയങ്ങൾക്ക് അവധി

 ന്യൂയോർക്ക് സിറ്റിയിലെ വിദ്യാലയങ്ങൾക്ക് അവധി

ദീപാവലി ദിനത്തിൽ ന്യൂയോർക്ക് സിറ്റിയിലെ പൊതു വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അടുത്ത വർഷം മുതൽ അവധി പ്രാബല്യത്തിൽ വരുമെന്ന് മേയർ എറിക് ആദംസ് വ്യക്തമാക്കി. ന്യൂയോർക്ക് അസംബ്ലി അംഗം ജെനിഫർ രാജ്‌കുമാറും ന്യൂയോർക്ക് സിറ്റി സ്‌കൂൾ ചാൻസലർ ഡേവിഡ് ബാങ്ക്‌സും മേയർ എറിക് ആദംസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവധി നൽകാൻ തീരുമാനിച്ചത്. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഇത്. പൊതു അവധി നൽകാനുള്ള തീരുമാനത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കൗൺസിൽ ജനറൽ രൺദീർ ജെയ്‍സ്വാൾ നന്ദി പറഞ്ഞു.