84 വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്

 84 വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്

വനിതാദിനത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 84 വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപ സ്‌കോളർഷിപ്പ് നൽകുന്നു. മെഡിക്കൽ കോഴ്‌സ് ചെയ്യുന്ന 20 പേർക്കും ബി ടെക് / ബി ഇ കോഴ്‌സുകളിലെ 20 പേർക്കും ഡിപ്ലോമ കോഴ്‌സിൽ 22 പേർക്കും, എസ്എസ്എൽസി, +1 , +2 22 പേർക്കുമാണ് സ്‌കോളർഷിപ്പ് നൽകുക.

മെഡിക്കൽ വിദ്യാർത്ഥികൾക്ക് 50,000 രൂപ വീതവും, ബിഇ/ബിടെക്ക് വിദ്യാർത്ഥികൾക്ക് 40,000 രൂപ വീതവും, ഡിപ്ലോമ വിദ്യാർത്ഥികൾക്കും ബിരുദ വിദ്യാർത്ഥികൾക്കും 25,000 രൂപ വീതവുമാണ് സ്‌കോളർഷിപ്പ് തുക.

വാർഷിക വരുമാനം നാല് ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നവർ പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരികളുടെ സാക്ഷ്യപത്രം സഹിതം മാർച്ച് 5 ന് വൈകീട്ട് ആറ് മണിക്കകം digital@insightmediacity.com വെബ് സൈറ്റിൽ അപേക്ഷിക്കണം.