ചലച്ചിത്രോത്സവം; മേയ് നാല് മുതൽ
സൗദി ചലച്ചിത്രോത്സവത്തിന്റെ ഒമ്പതാം പതിപ്പ് കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾചർ (ഇത്റ)യിൽ മേയ് നാലിന് ആരംഭിക്കും. ഇത്തവണ കോമഡി സിനിമകളാണ് പ്രധാന പ്രമേയം. സൗദി സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള ചലച്ചിത്ര കമീഷന്റെ പിന്തുണയോടെയാണ് ചലച്ചിത്രോത്സവം അരങ്ങേറുന്നത്. സൗദിയിൽ സിനിമ വ്യവസായം ആരംഭിച്ചശേഷം ചലച്ചിത്ര കമീഷന്റെ അനുമതിയോടെ അരങ്ങേറുന്ന രണ്ടാമത്തെ ചലച്ചിത്രോത്സവമാണിത്.
സൗദിയെ ലോക സിനിമയുടെ കേന്ദ്രമാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് അതിദൂരം സഞ്ചരിച്ച സൗദി സിനിമയുടെ ഗരിമ കൂടി ഒമ്പതാമത് ചലച്ചിത്രോത്സവത്തിൽ പ്രകടമാകും. ഇത്തവണ പുതിയ ഒമ്പത് അവാർഡുകൾ കൂടി മേളയിൽ ഉൾപ്പെടുത്തി. 360 സിനിമകളാണ് മേളയിൽ രജിസ്റ്റർ ചെയ്തത്.