സലൂൺ ബിസിനസിലേക്ക് മുകേഷ് അംബാനി

 സലൂൺ ബിസിനസിലേക്ക് മുകേഷ് അംബാനി

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ യൂണിറ്റായ റിലയൻസ് റീട്ടെയിൽ സലൂൺ ബിസിനസിലേക്ക് ചുവടുവെക്കുന്നു. നാച്ചുറൽസ്‌ സലൂണിന്റെ 49 ശതമാനത്തോളം ഓഹരികളായിരിക്കും റിലയൻസ് റീട്ടെയിൽ സ്വന്തമാക്കുക. ഓഹരികൾ വാങ്ങാനുള്ള നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്.

റിലയൻസുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും ഓഹരി വില്പന പുതിയ ഘട്ടത്തിലേക്ക് കടന്നു എന്നും നാച്ചുറൽസിന്റെ ചീഫ് എക്സിക്യൂട്ടീവ് സികെ കുമാരവേൽ പറഞ്ഞു. എന്നാൽ എത്ര രൂപയ്ക്കാണ് റിലയൻസ് റീടൈൽ നാച്ചുറൽസിന്റെ ഓഹരികൾ ഏറ്റെടുക്കുക എന്നുള്ളത് ഇതുവരെ ഇരു കമ്പനികളും വ്യക്തമാക്കിയിട്ടില്ല. ചെന്നൈ ആസ്ഥാനമായുള്ള നാച്ചുറൽസ് 2000 ത്തിലാണ് സ്ഥാപിതമായത്. 2025-ഓടെ 3,000 സലൂണുകൾ ആരംഭിക്കാനാണ് നാച്ചുറൽസ് ലക്ഷ്യമിടുന്നത്.