റവന്യു നിയമ ലംഘനങ്ങൾ നേരിട്ട് അറിയിക്കാം

 റവന്യു നിയമ ലംഘനങ്ങൾ നേരിട്ട് അറിയിക്കാം

റവന്യു സംബന്ധമായ വിഷയങ്ങളിൽ നടക്കുന്ന നിയമ വിരുദ്ധ പ്രവർത്തങ്ങളും വ്യവസ്ഥാ ലംഘനങ്ങളും പൊതുജനങ്ങൾക്ക് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാം. ഇതിനായി റവന്യൂ വകുപ്പ് തയാറാക്കിയ അലർട്ട് പോർട്ടലിന്റെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു.കേരള ഭൂ സംരക്ഷണ നിയമം, നദീതീര സംരക്ഷണം, മണൽ നീക്കം ചെയ്യുന്നതിലെ നിയന്ത്രണം, അനധികൃത മണൽ ഖനനം, സർക്കാർ ഭൂമി കൈയേറ്റം, സർക്കാർ ഭൂമിയിലെ മരം മുറി, അനധിക്യത ക്വാറി, ധാതു ഖനനം എന്നിവയുമായി ബന്ധപ്പെട്ട നിയമ വിരുദ്ധ പ്രവർത്തനങ്ങളും വ്യവസ്ഥാ ലംഘനങ്ങളും ഫോട്ടോ സഹിതം പൊതുജനങ്ങൾക്ക് അലർട്ട് പോർട്ടലിൽ (http://alert.revenue.kerala.gov.in) അപ് ലോഡ് ചെയ്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ കഴിയും. പോർട്ടലിൽ ലഭിക്കുന്ന ഇത്തരം പരാതികൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർക്ക് ലഭ്യമാകും. പരാതി അന്വേഷിച്ച് അധികൃതർ പരാതിക്കാർക്ക് മറുപടി ലഭ്യമാക്കും.

Ashwani Anilkumar

https://newscom.live