അതിവേഗ ചാര്‍ജിംഗുമായി റെഡ്മി

 അതിവേഗ ചാര്‍ജിംഗുമായി റെഡ്മി

മൊബൈൽ ചാർജിങ്ങുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് റെഡ്മി. ആരെയും അമ്പരിപ്പിക്കുന്ന സ്പീഡ് ചാര്‍ജിംഗാണ് റെഡ്മി നോട്ട് 12 ഡിസ്‌കറി എഡിഷന്റെ പരിഷ്‌കരിച്ച ഫോണില്‍ റെഡ്മി അവതരിപ്പിക്കുന്നത്. പൂജ്യത്തില്‍ നിന്നും 100 ശതമാനത്തിലേക്ക് മൊബൈല്‍ ഫോണ്‍ ചാര്‍ജ് മാറാന്‍ വെറും അഞ്ച് മിനിറ്റ് മാത്രം മതിയെന്നതാണ് സവിശേഷത. ഈ അതിവേഗ ചാര്‍ജിംഗിനായി 300 വാട്ട് ചാര്‍ജിംഗ് സാങ്കേതികവിദ്യയാണ് റെഡ്മി അവതരിപ്പിക്കുന്നത്. ഫുള്‍ചാര്‍ജാകാന്‍ ഈ എഡിഷന് വേണ്ടിവരുന്നത് ഒന്‍പത് മിനിറ്റുകളായിരുന്നു.

240 വാട്ട് ചാര്‍ജിംഗ് റിയല്‍മിയും അവതരിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. അഞ്ച് മിനിറ്റ് കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാനാകുമെന്നായിരുന്നു റിയല്‍മിയുടേയും അവകാശവാദം. പുതിയ ഫോണിന്റെ ചാര്‍ജറിന് 300 വാട്ട് വരെ ചാര്‍ജ് ലഭിക്കുമെന്നാണ് റെഡ്മി പറയുന്നതെങ്കിലും 290 വാട്ട് വരെയുള്ള ചാര്‍ജിങ് ശേഷി മാത്രമേ പ്രാവര്‍ത്തികമാകൂ.