എലിയെ പിടിക്കുന്ന ജോലിക്ക് ശമ്പളം 1.39 കോടി രൂപ
എലിശല്യത്താൽ വീർപ്പുമുട്ടുന്ന അമേരിക്കയിലെ ന്യൂയോർക് നഗരത്തിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് മേയർ. ‘സമ്പൂർണ എലി നിർമാർജന യജ്ഞ’മാണ് നഗരത്തിൽ ഭരണകൂടം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. എലികൾക്കെതിരായ സമ്പൂർണ യുദ്ധമായിരിക്കും ഇതെന്നും മേയർ എറിക് ആദംസ് ട്വീറ്റ് ചെയ്തു. എലി നിർമാർജന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായിട്ടായിരിക്കും നിയമനം നൽകുക. 1,20,000 മുതൽ 1,70,000 ഡോളർവരെയാണ് ശമ്പള പാക്കേജ്. രൂപയിൽ കണക്കാക്കിയാൽ ഇത് 1,38,44,375.00 രൂപ വരും. എലി നിർമാർജന പദ്ധതികൾ തയ്യാറാക്കുക, മേൽനോട്ടം വഹിക്കുക, എലികളെ ഇല്ലാതാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ടീമിനെ നയിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഡയറക്ടർ ചെയ്യേണ്ടി വരിക.