സൂചികകൾ ഉയർന്നു

 സൂചികകൾ ഉയർന്നു

ദീപാവലി അവധിക്ക് ശേഷം ഉണർന്ന് ഓഹരി വിപണി. സമ്മിശ്ര ആഗോള സൂചനകൾക്കിടയിലും ആഭ്യന്തര ഇക്വിറ്റി വിപണികൾ ഉയർന്നു. പ്രധാന സൂചികകളായ നിഫ്റ്റി100 പോയിന്റ് ഉയർന്ന് 17,750 ലും ബിഎസ്ഇ സെൻസെക്സ് 400 പോയിന്റിന് മുകളിൽ മുന്നേറി 59,959 ലും വ്യാപാരം നടത്തുന്നു. വിപണിയിൽ ഇന്ന് ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ എൻടിപിസി, ഇൻഫോസിസ്, ഒഎൻജിസി, പവർ ഗ്രിഡ് കോർപ്പറേഷൻ, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയവ നഷ്ടത്തിലുമാണ്. നിഫ്റ്റി മിഡ്‌കാപ്പ്, നിഫ്റ്റി സ്‌മോൾക്യാപ്പ് എന്നിവ 0.4 ശതമാനം വീതം ഉയർന്നു. മേഖലകൾ എല്ലാം തന്നെ മുന്നേറ്റം നടത്തുന്നുണ്ട്. ആദ്യ വ്യാപാരത്തിൽ നിഫ്റ്റി മെറ്റൽ സൂചിക 2 ശതമാനത്തിലധികം ഉയർന്ന് മുന്നിലെത്തി.