സ്വർണ്ണ വില കുത്തനെ ഉയർന്നു

 സ്വർണ്ണ വില കുത്തനെ ഉയർന്നു

സംസ്ഥാനത്ത് ഇന്ന് ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 120 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37680 രൂപയാണ്. രണ്ട് ദിവസംകൊണ്ട് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 10 രൂപ ഉയർന്നു. ഇന്നലെ 15 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4710 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 3895 രൂപയാണ്.

Ananthu Santhosh

https://newscom.live/