രസഗുള ലഭിക്കാത്തതിൽ തല്ല്;കുത്തേറ്റ് ഒരാൾ മരിച്ചു
വിവാഹാഘോഷത്തിന്റെ ഭാഗമായി വിളമ്പിയ രസഗുള ലഭിക്കാത്തവര്‍ തമ്മില്‍ തല്ലുണ്ടായതിന് പിന്നാലെ ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.ആഗ്രയിലെ ഏത്മാദ്പൂരിലാണ് സംഭവം. വധുവിന്റെയും വരന്റേയും ബന്ധുക്കള്‍ തമ്മില്‍ നടന്ന അടിയിലാണ് ഒരാള്‍ കുത്തേറ്റ് മരിച്ചത്. 22 വയസ്സുള്ള സണ്ണി എന്ന യുവാവാണ് മരിച്ചത്.
രസഗുള തീര്‍ന്നുപോയതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുത്തേറ്റ് വീണ സണ്ണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പരുക്കേറ്റ അഞ്ചുപേര്‍ ഇപ്പോള്‍ ചികിത്സയിൽ തുടരുകയാണ്.