പുത്തന്‍ ലുക്കില്‍ രാഹുൽഗാന്ധി
വസ്ത്രത്തിലും ഹെയർസ്റ്റൈലിലും ന്യൂലുക്ക് വരുത്തി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ താടിയും മുടിയും വെട്ടിയൊതുക്കി കോട്ടും ടൈയും ധരിച്ചാണ് രാഹുൽഗാന്ധി എത്തിയിരിക്കുന്നത്. മാസങ്ങൾ നീണ്ടുനിന്ന ഭാരത് ജോഡോ യാത്രയിൽ താടിയും മുടിയും വളർത്തി കാണപ്പെട്ട രാഹുൽഗാന്ധിയുടെ നിലവിലെ മാറ്റം മാധ്യമങ്ങളിലുൾപ്പെടെ ചർച്ചയായിരിക്കുകയാണ്.
കന്യാകുമാരി മുതൽ കാശ്മീർ വരെയായിരുന്നു രാഹുലിന്റെ ഭാരത്ജോഡോ യാത്ര. യാത്രയിലുടനീളം വെളുത്ത ടീഷർട്ടും നീട്ടിവളർത്തിയ താടിയുമായിരുന്നു രാഹുലിന്റെ ലുക്ക്. ഭാരത് ജോഡോ യാത്രക്കുശേഷവും ലുക്ക് അതേ രീതിയിൽ തുടരുകയായിരുന്നു. അതിനിടയിലാണിപ്പോൾ കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പരിപാടിയിൽ കോട്ടും ടൈയ്യും ധരിച്ച് എത്തിയിരിക്കുന്നത്. ലേണിങ് ടു ലിസൺ ഇൻ ട്വന്റിവൺത് സെഞ്ച്വറി എന്ന വിഷയത്തിൽ സർവ്വകലാശാലയെ അഭിസംബോധന ചെയ്യാനാണ് രാഹുലെത്തിയത്.