ക്യൂൻ എലിസബത്ത് സലാലയിൽ
വിനോദ സഞ്ചാരികളുമായി ക്രൂസ് കപ്പൽ സലാല തുറമുഖത്തെത്തി. ഈജിപ്തിലെ തുറമുഖമായ സഫാഗയിൽ നിന്നാണ് ക്യൂൻ എലിസബത്ത് എന്ന ആഡംബര കപ്പൽ എത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1651 വിനോദസഞ്ചാരികളാണ് കപ്പലിലുള്ളത്. ദോഫാർ ഗവർണറേറ്റിലെ പുരാവസ്തു, വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇവർ സന്ദർശിക്കും. ശേഷം കപ്പൽ ദുബൈയിലേക്ക് തിരിക്കും.