കോർണിഷിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല
ഖത്തർ രാജ്യം ലോകകപ്പ് ഫുട്ബാൾ ആവേശത്തെ വരവേൽക്കാൻ ഒരുങ്ങവെ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ ദോഹ കോർണിഷിലെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ. നവംബർ ഒന്നുമുതൽ ഡിസംബർ 19 വരെ കോർണിഷ് ഉൾപ്പെടെ സെൻട്രൽ ദോഹയിൽ കർശനമായ ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ഒന്നാം തീയതി മുതൽ കാൽനട യാത്രികർക്കു മാത്രമായിരിക്കും ദോഹ കോർണിഷിലേക്ക് പ്രവേശനം അനുവദിക്കുക.