ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് എ​ക്‌​സ്‌​പോ സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം

 ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് എ​ക്‌​സ്‌​പോ സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം

2023 ഒ​ക്ടോ​ബ​ർ മു​ത​ൽ അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് വ​രെ ന​ട​ക്കു​ന്ന ദോ​ഹ എ​ക്‌​സ്‌​പോ സ​ന്ദ​ർ​ശി​ക്കാ​ൻ ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് വ​ഴി​യൊ​രു​ങ്ങു​ന്നു. ദോ​ഹ എ​ക്‌​സ്‌​പോ 2023 ക​മ്മി​റ്റി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ഖ​ത്ത​ർ എ​യ​ർ​വേ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​രെ എ​ക്‌​സ്‌​പോ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് എ​ക്‌​സ്‌​പോ സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് ദോ​ഹ എ​ക്‌​സ്‌​പോ 2023 സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ഖൂ​രി പ​റ​ഞ്ഞു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​ഴു മു​ത​ൽ എ​ട്ടു മ​ണി​ക്കൂ​ർ വ​രെ ചെ​ല​വ​ഴി​ക്കു​ന്ന​തി​നു പ​ക​രം അ​വ​ർ​ക്ക് എ​ക്‌​സ്‌​പോ സ​ന്ദ​ർ​ശി​ക്കാം. രാ​ജ്യ​ത്തി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര​ത്തെ​യും എ​ക്‌​സ്‌​പോ​യു​ടെ ആ​ഗോ​ള പ്ര​മോ​ഷ​നെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്.