സ്കൂൾ മുറ്റത്തെ അഞ്ച് തണൽ മരങ്ങൾ മുറിച്ച് നീക്കി
കോഴിക്കോട് പാലോറ ഹയർസെക്കൻഡറി സ്കൂൾ മുറ്റത്തെ അഞ്ച് തണൽമരങ്ങൾ ക്രിസ്മസ് അവധിക്കിടെ മുറിച്ചു മാറ്റിയ മാനേജ്മെൻറിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും നാട്ടുകാരും. ഉത്തരവാദികളായവർ പരസ്യമായി മാപ്പ് പറയാതെ മുറിച്ചിട്ട മരങ്ങൾ സ്കൂൾ മുറ്റത്ത് നിന്ന് നീക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികളും നാട്ടുകാരും.
മരങ്ങളുടെ വേരുകൾ സ്കൂൾ കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കുമെന്ന പേരു പറഞ്ഞ് മരങ്ങൾ മുറിച്ചു നീക്കാൻ മാനേജ്മെൻറിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയിട്ട് ഏറെ നാളായി.എന്നാൽ പ്രിൻസിപ്പലിൻറെയും മാനേജ്മെൻറ് കമ്മിറ്റിയിലെ ഒരു വിഭാഗത്തിൻറെയും കടുത്ത എതിർപ്പ് തടസമായി. തക്കം പാക്കിർത്തിരുന്ന മാനേജരും സംഘവും ക്രിസ്മസ് അവധിക്കാലത്താണ് തീരുമാനം നടപ്പാക്കിയത്. ഇക്കഴിഞ്ഞ 31ന് അർദ്ധരാത്രി മാവ് അടക്കമുളള അഞ്ച് മരങ്ങളും മുറിച്ച് നീക്കി.